Follow the News Bengaluru channel on WhatsApp

ധവാന്റെ ഒറ്റയാള്‍ പോരാട്ടം വിഫലം, ഡല്‍ഹിക്കെതിരെ പഞ്ചാബിന് 5 വിക്കറ്റ് ജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 38 ഡൽഹി ക്യാപിറ്റൽസ്‌ V/S കിംഗ്‌സ് XI പഞ്ചാബ് 

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

ദുബായ്: ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുത്തു. 165 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ് 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ധവാന്റെ 106*(61) മികവിലാണ് നിശ്ചിത 20 ഓവറില്‍ ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയത്. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് ആര്‍ക്കും ധവാന്‍ മികച്ച പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 11 പന്തില്‍ 7 റണ്‍സെടുത്ത പൃഥ്വി ഷായെ ജെയ്ംസ് നീഷാം പുറത്താക്കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ അശ്വിന്റെ പന്തില്‍ കെ എല്‍ രാഹുല്‍ പിടിച്ച് പുറത്താക്കി. പരിക്കില്‍ നിന്നു മോചിതനായി തിരിച്ചു വന്ന ഋഷഭ് പന്ത് 20 പന്തുകള്‍ നേരിട്ട് 14 റണ്‍സ് നേടി. മാക്‌സ് വെല്‍ ആയിരുന്നു പന്തിനെ പുരത്താക്കിയത്. സ്റ്റോയ്നിസിനെയും 9(10) ഹെറ്റ്മെയറെയും 10(6) മുഹമ്മദ് ഷമി പുറത്താക്കി. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ധവാന്റെ ഇന്നിംഗ്‌സില്‍ 12 ഫോറുകളും 3 സിക്‌സറുകളും ഉള്‍പ്പെടുന്നു. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി രണ്ടും മാക്‌സ് വെല്‍, ജെയ്ംസ് നീഷാം, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

165 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19ാം ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തായി. പതിവു പോലെ മികച്ച രീതിയിലാണ് ക്യാപ്റ്റന്‍ കെ എല്‍ തുടങ്ങിയത്, എന്നാല്‍ 11 പന്തില്‍ 15 റണ്‍സെടുത്ത രാഹുലിനെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. മായങ്ക് അഗര്‍വാള്‍ 5(9) റണ്‍ ഔട്ടായി മടങ്ങി. തുടര്‍ന്ന് ക്രീസില്‍ ഒത്തു ചേര്‍ന്ന ക്രിസ് ഗെയ്ലും 29(13) നിക്കൊളാസ് പൂരനും 53(28) നിലയുറപ്പിച്ച് അടിച്ചു തകര്‍ത്തപ്പോള്‍ പഞ്ചാബ് സ്‌കോര്‍ പെട്ടെന്ന് ഉയര്‍ന്നു. ഗെയ്ലിന്റെ ഇന്നിംഗ്‌സില്‍ 3 ഫോറും 2 സിക്‌സറും ഉള്‍പ്പെടുന്നു. റബാദയുടെ പന്തില്‍ പുറത്താകുമ്പോള്‍ പൂരന്‍ 6 ഫോറും 3 സിക്‌സറും നേടിയിരുന്നു. പിന്നീട് ഇറങ്ങിയ ഗ്ലെന്‍ മാക്‌സ് വെല്‍ 32(24) ഇന്ന് ഫോമിലായിരുന്നു. മൂന്നു ബൗണ്ടറി പായിച്ച മാക്‌സ് വെലിനെയും റബാദയാണ് പുറത്താക്കിയത്. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന ദീപക് ഹൂദയും ജെയ്ംസ് നീഷാമും ചേര്‍ന്ന് പുറത്താകാതെ നിന്ന് പഞ്ചാബിനെ വിജയത്തിലെത്തിച്ചു. ദീപക് ഹൂദ ഒരു ബൗണ്ടറി ഉള്‍പ്പെടെ 22 പന്തില്‍ 15 റണ്‍സും ജെയ്ംസ് നീഷാം 8 പന്തില്‍ 10 റണ്‍സും നേടി. സിക്‌സറിലൂടെയാണ് നീഷാം പഞ്ചാബിന്റെ വിജയ റണ്‍ നേടിയത്. ഡല്‍ഹിക്ക് വേണ്ടി രബാദ രണ്ടും പട്ടേലും അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് റണ്‍ ഔട്ടായിരുന്നു. സെഞ്ച്വറി നേടിയ ഡല്‍ഹിയുടെ ശിഖര്‍ ധവാന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

ഡല്‍ഹി ക്യാപിറ്റല്‍സ്  : 164/5 (20)

ബാറ്റിംഗ്

  • പൃഥ്വി ഷാ – 7(11) – 4×1, 6×0
    c മാക്‌സ് വെല്‍ b നീഷാം
  • ശിഖര്‍ ധവാന്‍ – 106(61) – 4×12, 6×3
    നോട്ട് ഔട്ട്
  • ശ്രേയസ് അയ്യര്‍ – 14(12) – 4×0, 6×1
    c രാഹുല്‍ b അശ്വിന്‍
  • ഋഷഭ് പന്ത് – 14(20) – 4×1, 6×0
    c അഗര്‍വ്വാള്‍ b മാക്‌സ് വെല്‍
  • മാര്‍ക്കസ് സ്റ്റോയ്നിസ് – 9(10) – 4×0, 6×0
    c അഗര്‍വ്വാള്‍ b മുഹമ്മദ് ഷമി
  • ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ – 10(6) – 4×0, 6×1
    b മുഹമ്മദ് ഷമി
  • അക്‌സര്‍ പട്ടേല്‍
  • രവിചന്ദ്ര അശ്വിന്‍
  • കാഗിസോ റബാദ
  • ഡാനിയെല്‍ സാംസ്
  • തുഷാര്‍ ദേശ്പാണ്ടെ

എക്‌സ്ട്രാസ് – 5

ബൗളിംഗ്

  • ഗ്ലെന്‍ മാക്‌സ് വെല്‍ – 31/1 (4)
  • മുഹമ്മദ് ഷമി – 28/2 (4)
  • അര്‍ഷ്ദീപ് സിംഗ് – 30/0 (3)
  • ജെയ്ംസ് നീഷാം – 17/1 (2)
  • മുരുകന്‍ അശ്വിന്‍ – 33/1 (4)
  • രവി ബിഷ്ണോയ് – 24/0 (3)

കിംഗ്‌സ് XI പഞ്ചാബ്  : 167/5 (19)

ബാറ്റിംഗ്

  • കെ എല്‍ രാഹുല്‍ – 15(11) – 4×1, 6×1
    c സാംസ് b പട്ടേല്‍
  • മായങ്ക് അഗര്‍വാള്‍ – 5(9) – 4×0, 6×0
    റണ്‍ ഔട്ട് (അശ്വിന്‍ / പന്ത്)
  • ക്രിസ് ഗെയ്ല്‍ – 29(13) – 4×3, 6×2
    b അശ്വിന്‍
  • നിക്കൊളാസ് പൂരന്‍ – 53(28) – 4×6, 6×3
    c പന്ത് b റബാദ
  • ഗ്ലെന്‍ മാക്‌സ് വെല്‍ – 32(24) – 4×3, 6×0
    c പന്ത് b റബാദ
  • ദീപക് ഹൂദ – 15(22) – 4×1, 6×0
    നോട്ട് ഔട്ട്
  • ജെയ്ംസ് നീഷാം – 10(8) – 4×0, 6×1
    നോട്ട് ഔട്ട്
  • മുരുകന്‍ അശ്വിന്‍
  • രവി ബിഷ്ണോയ്
  • മുഹമ്മദ് ഷമി
  • അര്‍ഷ്ദീപ് സിംഗ്

എക്‌സ്ട്രാസ് – 8

ബൗളിംഗ്

  • ഡാനിയെല്‍ സാംസ് – 30/0 (4)
  • കാഗിസൊ റബാദ – 27/2 (4)
  • അക്‌സര്‍ പട്ടേല്‍- 27/1 (4)
  • തുഷാര്‍ ദേശ്പാണ്ടെ – 41/0 (2)
  • രവിചന്ദ്ര അശ്വിന്‍ – 27/1 (4)
  • മാര്‍ക്കസ് സ്റ്റോയ്നിസ് – 14/0 (1)

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.