Follow the News Bengaluru channel on WhatsApp

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ്‌ ചെയ്യും

ബെംഗളൂരു: കര്‍ണാടകയില്‍ ഇനി മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ്‌ ചെയ്യും. മാത്രമല്ല പിന്നിലിരിക്കുന്ന ആള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വണ്ടി ഓടിക്കുന്ന ആളുടെ ലൈസന്‍സ് കൂടി ഇത്തരത്തില്‍ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് അതത് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരോട് കര്‍ശന നടപടികള്‍ കൈകൊള്ളാന്‍ കര്‍ണാടക ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയത്.

2019ലെ വാഹന നിയമപ്രകാരം ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചാല്‍ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ്‌ ചെയ്യലുമായിരുന്നു ശിക്ഷ. എന്നാല്‍ പിഴ തുക 500 രൂപയായി കുറച്ച് മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ്‌ ചെയ്യല്‍ കര്‍ശനമാക്കാനാണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.

സെപ്തംബര്‍ 31 വരെ ബെംഗളൂരുവില്‍ 20.7 പേര്‍ക്കാണ് പിഴ ചുമത്തിയത്. ഹെല്‍മറ്റ് ധരിക്കാത്തതിന് 2018-ല്‍ ബെംഗളൂരുവില്‍ നിന്ന് 16.4 ലക്ഷം പേരില്‍ നിന്നും, 2019-ല്‍ 20.3 ലക്ഷം പേരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.

റോഡ് സുരക്ഷയുടെ ഭാഗമായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നിയോഗിച്ച സമിതി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍മാരുമായി കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് ചര്‍ച്ചയില്‍ നിയമം കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.