മുഹമ്മദ് സിറാജും കൂട്ടരും കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി, ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം.

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 39 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് v/s റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍ 

അബുദാബി: ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 8 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 20 ഓവറില്‍ 8 വിക്കറ്റു നഷ്ടത്തില്‍ 84 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ബാംഗ്ലൂര്‍ 13.3 ഓവറില്‍ 2 വിക്കറ്റു നഷ്ടത്തില്‍ വിജയം കണ്ടു.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ മോര്‍ഗന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്തയുടെ തുടക്കം കൂട്ടത്തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെ 1(5) മടക്കി മുഹമ്മദ് സിറാജ് കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ 0(1) ക്ലീന്‍ ബൗള്‍ഡ് ചെയ്ത് സിറാജ് കൊല്‍ക്കത്തയുടെ തകര്‍ച്ചയ്ക്ക് മുന്നറിയിപ്പ് നല്കി. 1.4 ഓവര്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത 3 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. തൊട്ടടുത്ത ഓവറില്‍ സെയ്‌നി ശുഭ്മാന്‍ ഗില്ലിനെ 1(6) മടക്കിയതോടെ കൊല്‍ക്കത്ത മൂന്നു റണ്‍സിന് മൂന്നുവിക്കറ്റ് എന്ന നിലയിലായി. പിന്നീട് വന്ന ടോം ബാന്റണ്‍ 10(8) ഒരു ഫോറും ഒരു സിക്സറും നേടി കൊല്‍ക്കത്തയുടെ രക്ഷകനാകും എന്ന് തോന്നിച്ചെങ്കിലും മുഹമ്മദ് സിറാജ് ബാന്റണെ ഡിവില്ല്യേഴ്സിന്റെ കൈകളിലെത്തിച്ചു. രണ്ടോവറില്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം തുടര്‍ച്ചായി രണ്ട് മെയ്ഡിന്‍ ഓവറുകള്‍ എറിയുന്നത്. പിന്നീട് ഒത്തുചേര്‍ന്ന കാര്‍ത്തിക്കും 4(14) മോര്‍ഗനും 30(34) ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിക്കുന്നതിനിടെ കാര്‍ത്തിക്കിനെ ചഹാല്‍ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സിനും 4(17) കാര്യമായൊന്നും ചെയ്യാനായില്ല. ക്യാപ്റ്റന്‍ മോര്‍ഗന്‍ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ചലിപ്പിച്ചു. എന്നാല്‍ വാഷിങ്ങ്ടണ്‍ സുന്ദര്‍ മോര്‍ഗനെ പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാന ഓവറുകളില്‍ മോശമല്ലാത്ത രീതിയില്‍ ബാറ്റ് ചെയ്ത ഫെര്‍ഗൂസനും 19(16) കുല്‍ദീപും 12(19) ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 80 കടത്തിയത്. രണ്ടു പേരും പുറത്താകാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജ് മൂന്നും ചാഹല്‍ രണ്ടും സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

85 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. എന്നാല്‍ എഴാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ 16(21) പുറത്താക്കി ലോക്കി ഫെര്‍ഗൂസന്‍ കൊല്‍ക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ തന്നെ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന ദേവദത്ത് പടിക്കല്‍ 25(17) റണ്ണൗട്ട് ആയി മടങ്ങി. സ്ഥാനക്കയറ്റം കിട്ടി മൂന്നാമനായി ഇറങ്ങിയ ഗുര്‍ക്കീരത് സിംഗും 21(26) പിന്നീട് ക്രീസില്‍ എത്തിയ ക്യാപ്റ്റന്‍ കോഹ്ലിയും 18(17) ചേര്‍ന്ന കൂട്ടുകെട്ട് ബാംഗ്ലൂരിന് അനായാസ വിജയം സമ്മാനിച്ചു. എല്ലാ മേഖലകളിലും മികവു പുലര്‍ത്തിയ വളരെ മികച്ച വിജയമാണ് ബാംഗ്‌ളൂരിന്റെത്. ഈ വിജയത്തോടെ 10 കളികളില്‍ നിന്നും 14 പോയിന്റോടെ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

നാലോവറില്‍ വെറും 8 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജ് ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : 84/8 (20)

ബാറ്റിംഗ്

 • ശുഭ്മാന്‍ ഗില്‍ – 1(6)
  c മോറിസ് b സൈനി
 • രാഹുല്‍ ത്രിപാട്ടി – 1(5)
  c ഡിവില്ല്യേഴ്സ്സ് b മുഹമ്മദ് സിറാജ്
 • നിധീഷ് റാണ – 0(1)
  b മുഹമ്മദ് സിറാജ്
 • ടോം ബാന്റണ്‍ – 10(8) – 4×1, 6×1
  c ഡിവില്ല്യേഴ്സ്സ് b മുഹമ്മദ് സിറാജ്
 • ദിനേശ് കാര്‍ത്തിക് – 4(14) – 4×2, 6×2
  b ചഹാല്‍
 • ഓയിന്‍ മോര്‍ഗന്‍ – 30(34) – 4×3, 6×1
  c ഗുര്‍ക്കീരത് സിംഗ് b മുഹമ്മദ് സിറാജ്
 • പാറ്റ് കമ്മിന്‍സ് – 4(17) – 4×0, 6×0
  c പടിക്കല്‍ b ചഹാല്‍
 • കുല്‍ദീപ് യാദവ് -12(19) – 4×1, 6×0
  റണ്‍ ഔട്ട് (ഗുര്‍ക്കീരത് സിംഗ് / മോറിസ്)
 • ലോക്കി ഫെര്‍ഗ്ഗുസന്‍ 19(16) – 4×1, 6×0
  നോട്ട് ഔട്ട്
 • പ്രസിദ്ധ് കൃഷ്ണ
 • വരുണ്‍ ചക്രവര്‍ത്തി

എക്‌സ്ട്രാസ് – 3

ബൗളിംഗ്

 • ക്രിസ് മോറിസ് – 16/0 (4)
 • മുഹമ്മദ് സിറാജ് – 8/3 (4)
 • നവ്ദീപ് സൈനി – 23/1 (3)
 • ഇസുറു ഉദന – 6/0 (1)
 • യുസ്വേന്ദ്ര ചഹാല്‍ – 15/2 (4)
 • വാഷിങ്ങ്ടണ്‍ സുന്ദര്‍- 14/1 (4)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : 85/2 (13.3)

ബാറ്റിംഗ്

 • ദേവ്ദത്ത് പടിക്കല്‍ – 25(17) – 4×3, 6×0
  റണ്‍ ഔട്ട് (കമ്മിന്‍സ്)
 • ആരണ്‍ ഫിഞ്ച് – 16(21) – 4×2, 6×0
  c കാര്‍ത്തിക് b ഫെര്‍ഗ്ഗുസന്‍
 • ഗുര്‍ക്കീരത് സിംഗ് – 21(26) – 4×4, 6×0
  നോട്ട് ഔട്ട്
 • വിരാട്ട് കോഹ്ലി – 18(17) – 4×2, 6×0
  നോട്ട് ഔട്ട്
 • എ ബി ഡിവില്ല്യേഴ്സ്സ്
  ക്രിസ് മോറിസ്
 • വാഷിങ്ങ്ടണ്‍ സുന്ദര്‍
 • ഇസുറു ഉദന
 • നവ്ദീപ് സൈനി
 • യുസ്വേന്ദ്ര ചഹാല്‍
 • മുഹമ്മദ് സിറാജ്

എക്‌സ്ട്രാസ് – 5

ബൗളിംഗ്

 • പാറ്റ് കമ്മിന്‍സ് – 18/0 (3)
 • പ്രസിദ്ധ് കൃഷ്ണ – 20/0 (2.3)
 • വരുണ്‍ ചക്രവര്‍ത്തി – 28/0 (4)
 • ലോക്കി ഫെര്‍ഗ്ഗുസന്‍ – 17/1 (4)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം

രാജസ്ഥാന്‍ റോയല്‍സ് v/s സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.