ഹൊസൂര്‍ ദേശീയ പാതയില്‍ സിനിമയെ വെല്ലുന്ന രീതിയില്‍ കൊള്ള; കൊള്ള സംഘം തട്ടിയെടുത്തത് 10 കോടി രൂപയുടെ റെഡ്മി ഫോണുകള്‍

ബെംഗളൂരു: ഹൊസൂരില്‍ സിനിമയെ പോലും വെല്ലുന്ന കൊള്ള. കൊള്ള സംഘം കവര്‍ന്നെടുത്തത് 10 കോടി രൂപയുടെ റെഡ്മി മൊബൈല്‍ ഫോണുകള്‍. ഹൊസൂര്‍ ദേശീയ പാതയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന റെഡ്മി മൊബൈല്‍ ഫോണുകളാണ് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിന് സമീപത്തുവെച്ച് കൊള്ളയടിച്ചത്.

ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍മാരെ മര്‍ദിച്ചശേഷം കണ്ടെയിനര്‍ ലോറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ബോക്സുകള്‍ തട്ടിയെടുത്ത കൊള്ള സംഘം കൊള്ളക്കായി കൊണ്ടുവന്ന ലോറിയിലേക്ക് കയറ്റി രക്ഷപ്പെടുകയായിരുന്നു.

രാവിലെ റോഡരികില്‍ പരിക്കേറ്റു കിടക്കുന്ന ഡ്രൈവര്‍മാരെ നാട്ടുകാര്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഡ്രൈവര്‍മാരായ രാമനാഥപുരം സ്വദേശി അരുണ്‍ (35) ചെന്നൈ പൂനംമല്ലി സ്വദേശി സതീശ് കുമാര്‍ (28) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ഇരുവരേയും കൃഷ്ണഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവര്‍ച്ചക്കാരെ പിടികൂടാനായി ഹൊസൂര്‍ ഡി എസ് പി മുരളിയുടെ നേതൃത്വത്തില്‍ 10 അന്വേഷണ സംഘം രൂപീകരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.