Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ 13 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു

ബെംഗളൂരു : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 13 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. പത്തു രൂപയില്‍ നിന്നും 50 രൂപയായി വര്‍ധിപ്പിച്ചാണ് ദക്ഷിണ പശ്ചിമ റെയില്‍വേ ഉത്തരവിറക്കിയത്.

കൃഷ്ണരാജപുരം, ബംഗാര്‍പേട്ട്, തുംകൂരു, ഹൊസൂര്‍, ധര്‍മപുരി, കെങ്കേരി, മാണ്ഡ്യ, ഹിന്ദുപുര്‍, പെനുകൊണ്ട, യെലഹങ്ക, ബാനസവാടി, കര്‍മലരാം, വൈറ്റ് ഫീല്‍ഡ് എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കാണ് താല്‍ക്കാലികമായി വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 11 വരെയാണ് നിലവില്‍ വരിക.

പൂജ ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ണാടകയില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങിലേക്ക് ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു മൂലം റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തിരക്ക് നിയന്ത്രിക്കാനാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം ദക്ഷിണ പശ്ചിമ റെയില്‍വേ കൈ കൊണ്ടത്. നേരത്തെ ബെംഗളൂരു നഗരത്തിലെ പ്രമുഖ സ്റ്റേഷനുകളായ കെ എസ് ആര്‍ ബെംഗളൂരു, യശ്വന്ത്പുര, കന്റോന്‍മെന്റ് എന്നീ സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.