ബെംഗളൂരു കലാപം; ഒരാള്‍ കൂടി എന്‍ഐഎ കസ്റ്റഡിയില്‍, ഫേസ് ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ട യുവാവിന് ജാമ്യം

ബെംഗളൂരു : ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ബെംഗളൂരു ഈസ്റ്റിലെ ഡി ജെ ഹള്ളി, കെ ജി ഹള്ളി എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് അക്രമത്തിന് പ്രേരണ നല്‍കിയ ഓട്ടോ ഡ്രൈവര്‍ സെയ്ദു (34) വാണ് അറസ്റ്റിലായത്. ആഗസ്ത് 11 ന് രാത്രി നടന്ന അക്രമത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 61 കേസുകളില്‍ യുഎപിഎ ചുമത്തിയ രണ്ടു കേസുകളാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്തത്. ഈ കേസുകളില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്. നേരത്തെ കെ ജി ഹള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ സെയ്ദ് സാദിഖ് അലി (44) എന്ന ആളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളില്‍ ഇതുവരെ 340 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ഫേസ് ബുക്കില്‍ വിവാദ പോസ്റ്റിട്ട പുലികേശി നഗര്‍ എം എല്‍ എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ പി നവീന്‍ കുമാറിന് ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിച്ചു. നവീന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ഒക്ടോബര്‍ ആറിന് ബെംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.