Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ഡിഗ്രി, പി ജി കോളേജുകള്‍ നവംബര്‍ 17ന് തുറക്കും

ബെംഗളൂരു : കര്‍ണാടകയില്‍ ഡിഗ്രി – പി ജി കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ സി എന്‍ അശ്വത് നാരായണനാണ് ഇക്കാര്യം അറിയിച്ചത്.

എഞ്ചിനീയറിംഗ് കോളേജുകള്‍ അടക്കമുള്ള ബിരുദ, ബിരുദാനന്ത, ഡിപ്ലോമ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കാന്‍ തീരുമാനിച്ചതായും കോളേജുകള്‍ തുറക്കുന്ന പക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളില്‍ പങ്കെടുക്കാനും, അല്ലെങ്കില്‍ ഓണ്‍ലൈനായി പഠനം തുടരാനും അവസരമുണ്ടെന്നും ഓഫ് ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രക്ഷിതാക്കളില്‍ നിന്നും അനുമതി പത്രം ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു.

കോളേജുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് പുറപ്പെടുവിക്കുമെന്നും ഓരോ കോളേജുകളിലും ഇതിനായുള്ള ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്നും അതാത് ജില്ലകളിലെ ഭരണാധികാരിള്‍ ഇതിന് മേല്‍നോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.