Follow the News Bengaluru channel on WhatsApp

മനീഷ് പാണ്ടെ മിന്നിത്തിളങ്ങി, സണ്‍ റൈസേഴ്സിന് 8 വിക്കറ്റിന്റെ ഉജ്ജ്വല വിജയം

ഡ്രീം 11 ഐപിഎല്‍ 2020 മാച്ച് 40 രാജസ്ഥാന്‍ റോയല്‍സ് v/s സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

ദുബായ്: മനീഷ് പാണ്ടെയുടെയും വിജയ് ശങ്കറിന്റെയും അപരാജിത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഹൈദരാബാദിന് സമ്മാനിച്ചത് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും 19(13) ബെന്‍ സ്റ്റോക്‌സും 30(32) രാജസ്ഥാന് മികച്ച തുടക്കം നല്കി. നാലാം ഓവറില്‍ സ്‌കോര്‍ 30ല്‍ എത്തി നില്‍ക്കെ ഉത്തപ്പ റണ്‍ ഔട്ടായി മടങ്ങി. പിന്നീടിറങ്ങിയ സഞ്ചു സാംസണ്‍ 36(26) മികച്ച രീതിയില്‍ റണ്‍ സ്‌കോര്‍ ചെയ്തു. ടീം സ്‌കോര്‍ 86ല്‍ എത്തിയപ്പോള്‍ സഞ്ജുവിനെ ഹോള്‍ഡര്‍ ക്‌ളീന്‍ ബൗള്‍ഡ് ചെയ്ത് പുറത്താക്കി. ബട്‌ളറുടെ 9(12) വക ഇന്ന് കാര്യമായ സംഭാവനയൊന്നും ഉണ്ടായില്ല. സ്റ്റീവന്‍ സ്മിത്തും 19(15) റിയാന്‍ പരാഗും 20(12) ചേര്‍ന്ന് രാജസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തി. രണ്ടു പേരെയും ഹോള്‍ഡര്‍ ആണ് മടക്കിയത്. തുടര്‍ന്ന് ക്രീസില്‍ എത്തിയ രാഹുല്‍ തെവാട്ടിയ 3 പന്തില്‍ 2 റണ്‍സ് നേടിയും ജൊഫ്ര ആര്‍ച്ചര്‍ 7 പന്തില്‍ ഒരു ഫോറും ഒരു സിക്സറും സഹിതം 16 റണ്‍സ് നേടിയും പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ഈ സീസണിലെ ആദ്യ മത്സരം കളിക്കുന്ന ജാസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റും വിജയ് ശങ്കര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 18.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സണ്‍ റൈസേഴ്‌സിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല. രണ്ട് ഓപ്പണര്‍മാരും പെട്ടെന്ന് തന്നെ ക്രീസ് വിട്ടു. 4 പന്തില്‍ 4 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെയും 7 പന്തില്‍ ഓരോ വീതം ഫോറും സിക്സറും അടക്കം 10 റണ്‍സ് നേടിയ ജോണി ബെയ്‌സ്റ്റോയെയും പുറത്താക്കി ആര്‍ച്ചര്‍ ഹൈദരാബാദിനെ ഒന്ന് ഞെട്ടിച്ചെങ്കിലും പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന മനീഷ് പാണ്ടെയും വിജയ് ശങ്കറും ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. അടിച്ചു തകര്‍ത്ത മനീഷ് പാണ്ടെ 47 പന്തില്‍ 83 റണ്‍സുമായി പുറത്താകാതെ നിന്നു, ഇതില്‍ 4 ഫോറും 8 സിക്‌സറുകളും ഉള്‍പ്പെടുന്നു. വിജയ് ശങ്കര്‍ 51 പന്തില്‍ 6 ബൗണ്ടറികളുടെ അകമ്പടിയോടെ 52 റണ്‍സ് നേടി പുറത്താകാതെ നിന്ന് മനീഷ് പാണ്ടെക്ക് മികച്ച പിന്തുണ നല്കി ടീമിനെ വിജയത്തിലെത്തിച്ചു. പാണ്ടെ – ശങ്കര്‍ സഖ്യം 140 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. രാജസ്ഥാന് വേണ്ടി ജൊഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് നേടി. സണ്‍ റൈസേഴ്‌സ് ഹൈദെരാബാദിന്റെ മനീഷ് പാണ്ടെയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

രാജസ്ഥാന്‍ റോയല്‍സ്  : 154/6 (20)

ബാറ്റിംഗ്

  • റോബിന്‍ ഉത്തപ്പ – 19(13) – 4×2, 6×1
    റണ്‍ ഔട്ട് (ഹോല്‍ഡര്‍)
  • ബെന്‍ സ്റ്റോക്‌സ് – 30(32) – 4×2, 6×0
    b റാഷിദ് ഖാന്‍
  • സഞ്ചു സാംസണ്‍ – 36(26) – 4×3, 6×1
    b ഹോല്‍ഡര്‍
  • ജോസ് ബട്‌ലര്‍ – 9(12) – 4×0, 6×0
    c നദീം b ശങ്കര്‍
  • സ്റ്റീവന്‍ സ്മിത്ത് – 19(15) – 4×2, 6×0
    c പാണ്ടെ b ഹോല്‍ഡര്‍
  • റിയാന്‍ പരാഗ് – 20(12) – 4×2, 6×1
    c വാര്‍ണര്‍ b ഹോല്‍ഡര്‍
  • രാഹുല്‍ തെവാട്ടിയ – 2(3)
    നോട്ട് ഔട്ട്
  • ജൊഫ്ര ആര്‍ച്ചര്‍ – 16(7) – 4×1, 6×1
    നോട്ട് ഔട്ട്
  • ശ്രേയസ് ഗോപാല്‍
  • അങ്കിത് രജ്പൂത്
  • കാര്‍ത്തിക് ത്യാഗി

എക്‌സ്ട്രാസ് – 3

ബൗളിംഗ്

  • സന്ദീപ് ശര്‍മ – 31/0 (4)
  • ജാസണ്‍ ഹോള്‍ഡര്‍ – 33/3 (4)
  • വിജയ് ശങ്കര്‍ – 15/1 (3)
  • ടി നടരാജന്‍ – 46/0 (4)
  • റാഷിദ് ഖാന്‍ – 20/1 (4)
  • ഷഹ്ബാസ് നദീം – 9/0 (1)

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്  : 156/2 (18.1)

ബാറ്റിംഗ്

  • ഡേവിഡ് വാര്‍ണര്‍ – 4(4) – 4×1, 6×0
    c സ്റ്റോക്‌സ് b ആര്‍ച്ചര്‍
  • ജോണി ബെയ്‌സ്റ്റോ – 10(7) – 4×1, 6×1
    b ആര്‍ച്ചര്‍
  • മനീഷ് പാണ്ടെ – 83(47) – 4×4, 6×8
    നോട്ട് ഔട്ട്
  • വിജയ് ശങ്കര്‍ – 52(51) – 4×6, 6×0
    നോട്ട് ഔട്ട്
  • പ്രിയം ഗാര്‍ഗ്
  • അബ്ദുള്‍ സമദ്
  • ജാസണ്‍ ഹോള്‍ഡര്‍
  • റാഷിദ് ഖാന്‍
  • സന്ദീപ് ശര്‍മ
  • ടി നടരാജന്‍
  • ഷഹ്ബാസ് നദീം

എക്‌സ്ട്രാസ് – 7

ബൗളിംഗ്

  • ജൊഫ്ര ആര്‍ച്ചര്‍ – 21/2 (4)
  • അങ്കിത് രജ്പൂത് – 11/0 (1)
  • കാര്‍ത്തിക് ത്യാഗി – 42/0 (3.1)
  • ബെന്‍ സ്റ്റോക്‌സ് – 24/0 (2)
  • ശ്രേയസ് ഗോപാല്‍ – 32/0 (4)
  • രാഹുല്‍ തെവാട്ടിയ – 25/0 (4)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (23.10.2020)

ചെന്നൈ സൂപ്പര്‍ കിങ്സ്
v/s
മുംബൈ ഇന്‍ഡ്യന്‍സ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.