ആശ്വസിക്കാം, കര്‍ണാടകയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കുറയുന്നു

ബെംഗളൂരു : കർണാടകയിൽ കഴിഞ്ഞദിവസങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുള്ള വർധനവ് സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ആശ്വാസം നൽകുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും കുറവുണ്ടെന്നും സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. കഴിഞ്ഞ മാസം വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.7 ശതമാനമായിരുന്നത് ഒക്ടോബര്‍ ആദ്യവാരത്തില്‍ പത്തു ശതമാനത്തില്‍ താഴെ എത്തി. ബുധനാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക് 5.42 ആയിരുന്നു. രോഗികളുടെ മരണനിരക്കിലും ഗണ്യമായ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു..

സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 5778 പേര്‍ക്കാണ്.  രോഗം ഭേദമായവരുടെ എണ്ണം 13550 ആണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ബെംഗളൂരു അര്‍ബന്‍ ജില്ലയിലും കഴിഞ്ഞ ദിവസങ്ങളില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ബുധനാഴ്ച ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2807 പേര്‍ക്കാണ്. അതേ സമയം 7683 പേര്‍ക്ക് ജില്ലയില്‍ രോഗം ഭേദമായിട്ടുണ്ട്. രണ്ടു ദിവസമായി സംസ്ഥാനത്താകെ രോഗം സ്ഥിരീകരിക്കുന്നവരെക്കാള്‍ ഏറെ രോഗം ഭേദമാകുന്നവരുടെ എണ്ണമാണ് പുറത്ത് വരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന പരിശോധനകള്‍ നടത്തുന്നത് കര്‍ണാടകയിലാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം 1.8 ലക്ഷം പരിശോധനകളാണ് നടത്തിയത്. ഇതില്‍ പോസിറ്റിവിറ്റി നിരക്ക് 5.5 ശതമാനവും മരണ നിരക്ക് 1.49 ശതമാനവുമാണെന്ന് മന്ത്രി പറഞ്ഞു. ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മൈസൂരുവിലടക്കം കൂടുതല്‍ കേസുകള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.