ചെന്നൈയെ 10 വിക്കറ്റിന് തകര്‍ത്ത് മുംബൈ; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതയ്ക്ക് നിറം മങ്ങി

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 41 ചെന്നൈ സൂപ്പര്‍ കിങ്സ് v/s മുംബൈ ഇന്‍ഡ്യന്‍സ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഓള്‍ റൗണ്ട് മികവില്‍ മുംബൈ ഇന്‍ഡ്യന്‍സിന് പത്തുവിക്കറ്റ് വിജയം. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് വീണ്ടും പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത ഇല്ലാതായി. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ചെന്നൈയ്ക്കു പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ചെന്നൈയെ ബാറ്റിംഗിനയച്ചു. രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കി കീറോണ്‍ പൊള്ളാര്‍ഡ് ആണ് ഇന്ന് മുംബൈയെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വെറും 114 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ട്രെന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയും ചേര്‍ന്ന് ചെന്നൈയുടെ മുന്‍നിരയെ നിലയുറപ്പിക്കും മുമ്പേ കൂടാരം കയറ്റി. വെറും മൂന്ന് റണ്‍സ് എടുക്കുമ്പോഴേക്കും ചെന്നൈയുടെ നാല് വിക്കറ്റുകള്‍ ഇരുവരും ചേര്‍ന്ന് പിഴുതു. ഗെയ്ക്ക് വാദ് 0(5), ഡു പ്ലെസിസ് 1(7), അംബാട്ടി റായിഡു 2(3), നാരായണ്‍ ജഗദീഷ് 0(1) എന്നിങ്ങനെയായിരുന്നു ചെന്നൈയുടെ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണിയാണ് അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 16 പന്തുകള്‍ നേരിട്ട ധോണി രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 16 റണ്‍സ് നേടി ചഹാറിന്റെ പന്തില്‍ പുറത്തായി. രവീന്ദ്ര ജഡേജയും 7(6) അധിക നേരം ക്രീസില്‍ ചിലവഴിച്ചില്ല. തുടര്‍ന്ന് ക്രീസിലെത്തിയ സാം കറനാണ് ചെന്നൈയെ വമ്പന്‍ നാണക്കേടില്‍ നിന്നും കര കയറ്റിയത്. ഒറ്റയാള്‍ പോരാട്ടം നടത്തിയ സാം കറന്‍ 47 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 52 റണ്‍സ് നേടി ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്തായി. ദീപക് ചഹാര്‍ 0(5), ശര്‍ദ്ദുല്‍ താക്കുര്‍ 11(20), ഇമ്രാന്‍ താഹിര്‍ 13*(10) എന്നിങ്ങനെയാണ് ചെന്നൈ വാലറ്റത്തിന്റെ സംഭാവന. മുംബൈയ്ക്ക് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് നാലും ജസ്പ്രീത് ബുംറ, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ടും കോള്‍ട്ടര്‍ നെയില്‍ ഒരു വിക്കറ്റും നേടി.

വിജയമുറപ്പിച്ച് 114 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈ, ഓപ്പണര്‍മാരായ ക്വിണ്ടന്‍ ഡീ കോക്കിന്റെയും ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. ഇഷാന്‍ കിഷന്‍ ആണ് കൂടുതല്‍ ആക്രമിച്ച കളിച്ചത്. 37 പന്തുകള്‍ നേരിട്ട ഇഷാന്‍ 6 ഫോറുകളുടെയും 5 സിക്‌സറുകളുടെയും അകമ്പടിയോടെ 68 റണ്‍സ് നേടി. ഡി കോക്ക് 37 പന്തില്‍ 46 റണ്‍സ് നേടി, ഇതില്‍ അഞ്ച് ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടുന്നു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത് ചെന്നൈയുടെ താളം തെറ്റിച്ച ട്രെന്റ് ബോള്‍ഡ് ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് : 114/9 (20)

ബാറ്റിംഗ്

 • ഋതുരാജ് ഗെയ്ക്ക് വാദ് – 0(5)
  lbw b ബോള്‍ട്ട്
 • ഫാഫ് ഡു പ്ലെസിസ് – 1(7)
  c ഡി കോക്ക് b ബോള്‍ട്ട്
 • അംബാട്ടി റായിഡു – 2(3)
  c ഡി കോക്ക് b ബുംറ
 • നാരായണ്‍ ജഗദീഷ് – 0(1)
  c യാദവ് b ബുംറ
 • എം എസ് ധോണി – 16(16) – 4×2, 6×1
  c ഡി കോക്ക് b ചഹാര്‍
 • രവീന്ദ്ര ജഡേജ – 7(6) – 4×1, 6×0
  c ക്രുണാല്‍ b ബോള്‍ട്ട്
 • സാം കറണ്‍ – 52(47) – 4×4, 6×2
  b ബോള്‍ട്ട്
 • ദീപക് ചഹാര്‍ – 0(5)
  st ഡി കോക്ക് b ചഹാര്‍
 • ശര്‍ദ്ദുല്‍ താക്കുര്‍ – 11(20) – 4×0, 6×0
  c യാദവ് b കോള്‍ടര്‍ നെയില്‍
 • ഇമ്രാന്‍ താഹിര്‍ – 13(10) – 4×2, 6×0
  നോട്ട് ഔട്ട്
 • ജോഷ് ഹസില്‍വുഡ്

എക്‌സ്ട്രാസ് – 12

ബൗളിംഗ്

 • ട്രെന്റ് ബോള്‍ട്ട്- 18/4 (4)
 • ജസ്പ്രിത് ബുംറ – 25/2 (4)
 • ക്രുണാല്‍ പാണ്ട്യ – 16/0 (3)
 • രാഹുല്‍ ചഹാര്‍ – 22/2(4)
 • നതാന്‍ കോള്‍ട്ടര്‍ നെയില്‍ – 25/1 (4)
 • കിറോണ്‍ പൊള്ളാര്‍ഡ് – 4/0 (1)

മുംബൈ ഇന്‍ഡ്യന്‍സ് : 116/0 (12.2)

ബാറ്റിംഗ്

 • ക്വിണ്ടന്‍ ഡി കോക്ക് – 46(37) – 4×5, 6×2
  നോട്ട് ഔട്ട്
 • ഇഷാന്‍ കിഷന്‍ – 68(37) – 4×6, 6×5
  നോട്ട് ഔട്ട്
 • സൂര്യകുമാര്‍ യാദവ്
 • സൗരഭ് തിവാരി
 • ക്രുണാല്‍ പാണ്ട്യ
 • ഹര്‍ദിക് പാണ്ട്യ
 • കിറോണ്‍ പൊള്ളാര്‍ഡ്
 • നതാന്‍ കോള്‍ട്ടര്‍ നെയില്‍
 • രാഹുല്‍ ചഹാര്‍
 • ട്രെന്റ് ബോള്‍ട്ട്
 • ജസ്പ്രിത് ബുംറ

എക്‌സ്ട്രാസ് – 2

ബൗളിംഗ്

 • ദീപക് ചഹാര്‍ – 34/0 (4)
 • ജോഷ് ഹസില്‍വുഡ് – 17/0 (2)
 • ഇമ്രാന്‍ താഹിര്‍ -22/0 (3)
 • ശര്‍ദ്ദുല്‍ താക്കുര്‍ – 26/0 (2.2)
 • രവീന്ദ്ര ജഡേജ – 15/0 (1)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (24.10.2020)

കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ്
v/s
ഡല്‍ഹി ക്യാപിറ്റല്‍സ്

കിങ്സ് XI പഞ്ചാബ്
v/s
സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.