ഡോ. രാജലക്ഷ്മി മേനോനടക്കം നാല് പേർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ ആദരം

ബെംഗളൂരു : മലയാളിയും ഡിആർഡിഒ പ്രോഗ്രാം ഡയറക്ടറുമായ ഡോ. രാജലക്ഷ്മി മേനോനടക്കം നാല് പേർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൊഫ. ബി എസ് മൂർത്തി, പ്രൊഫ. സേതുരാമൻ പഞ്ചനാഥൻ, ഡോ. കേശവ് പാണ്ഡ എന്നിവരാണ് മറ്റ് പുരസ്ക്കാര ജേതാക്കൾ.

തങ്ങളുടെ മേഖലകളിലും അതിലുപരി സമൂഹത്തിനും നൽകിയ അതുല്ല്യ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ഐ ഐ എസ് സി ഡയറക്ടർ പ്രൊഫ.ഗോവിന്ദ് രാജൻ പറഞ്ഞു. ഐ ഐ എസ് സി യുടെ പൂർവ വിദ്യാർത്ഥികളായ ഇവർ ഇവരുടെ തൊഴിൽ മേഖല, സമൂഹം, ഇൻസ്റ്റിറ്റ്യൂട്ട് എന്നിവക്ക് നൽകിയ സംഭവാനകളാണ് പുരസ്ക്കാരത്തിന് അർഹരാക്കിയത് – ഐ ഐ എസ് സി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ (ഡിആർഡിഒ) പ്രോഗ്രാം ഇൻ്റലിജൻസ് നിരീക്ഷണത്തിൽ പ്രോഗ്രാം ഡയറക്ടറായ ഡോ. രാജലക്ഷ്മി മേനോൻ ഇന്ത്യൻ വ്യോമസേനക്കു വേണ്ടി വ്യോമാക്രമണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുന്നതിൽ അതുല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

വികലാംഗരടക്കം ശാരീരിക പ്രശ്നം നേരിടുന്നവർക്ക് പ്രയോജനമുള്ള മനുഷ്യകേന്ദ്രീകൃത കമ്പ്യൂട്ടിംഗ് സൊലൂഷ്യനുകളെ കുറിച്ചുള്ള പഠനമാണ് നാഷണൽ സയൻസ് ഫൗണ്ടേഷൻ ഓഫ് യു എസ് എ ഡയറക്ടർ പ്രൊഫ. സേതുരാമൻ പഞ്ചനാഥനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് ഡയറക്ടറായ പ്രൊഫ ബി എസ് മുർത്തിക്ക് മെക്കാനിക്കൽ അലോയിംഗ്, ഹൈ എൻ ട്രോപ്പി അലോയി എന്നിവയിലെ ഗവേഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം.

എഞ്ചിനീയറിംഗ് രംഗത്ത് നൽകിയ ഗവേഷണത്തിനും വികസന പ്രവർത്തനങ്ങൾക്കുമാണ് എൽ ആൻറ് ടിസിഇഒ ആയ ഡോ. കേശബ് പാണ്ഡയെ പുരസ്ക്കാരത്തിന് അർഹമാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.