Follow the News Bengaluru channel on WhatsApp

ആശുപത്രിയിലെ ശുചിമുറിയിൽ വെച്ച് ഡോക്ടർ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ ടെക്നീഷ്യനായ യുവതി തന്നെ ആശുപത്രി ഉടമ കൂടിയായ ഡോക്ടർ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചതായി ബസവനഗുഡി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

2019 ഒക്ടോബറിലാണ് യുവതി മത്തിക്കരെയിലുള്ള ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. പലതവണ ഡോക്ടർ തന്നെ മർദ്ദിക്കുകയും, ശരീരത്തിൽ പിടിക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നതായി 19 കാരിയായ യുവതി പരാതിയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഡോക്ടർ വിദേശത്ത് പോയപ്പോൾ തനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുകയും താൻ അവ നിരസിച്ചതായും യുവതി പറഞ്ഞു. വിദേശത്ത് നിന്ന് തിരിച്ചു വന്ന ഡോക്ടർ തന്നെ നിരവധി തവണ ലൈംഗിക വേഴ്ചക്ക് നിർബ്ബന്ധിച്ചതായും അത് തടഞ്ഞ തന്നെ ഓപ്പറേഷൻ തീയറ്ററിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി കൊടുത്ത പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 23 ന് ഡോക്ടർ തന്നെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞു. സഹപ്രവർത്തകരോട് ആലോചിച്ചതിന് ശേഷമാണ് യുവതി ഡോക്ടർക്കെതിരെ പരാതി നൽകിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.