Follow the News Bengaluru channel on WhatsApp

കർണാടകയിൽ 40 പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളാക്കി 

ബെംഗളൂരു : കോവിഡിനെ തുടർന്ന് ട്രെയിൻ സർവീസ് പുനക്രമീകരിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ 40 പാസഞ്ചർ ട്രെയിനുകൾ എക്സ് പ്രസ് ട്രെയിനുകളാക്കി റെയിൽവേ ഉത്തരവിറക്കി.

എക്സ് പ്രസ് ട്രെയിനുകളാക്കി മാറ്റിയവ : .മംഗളൂരു – കോയമ്പത്തൂർ (56323/24), മംഗളൂരു- കോഴിക്കോട് (56654), യശ്വന്ത്പുർ-മൈസൂരു (56215/16), സേലം -യശ്വന്ത്പുർ (56241/42), കാരക്കൽ – കെ എസ് ആർ ബെംഗളൂരു (56512/13), ബെല്ലാരി -ഹുബ്ബള്ളി (51411/12), കെഎസ്ആർ ബെംഗളൂരു-ശിവമോഗ (56227/28), അരസിക്കരെ-ഹുബ്ബള്ളി(562737/4), തലഗുപ്പ – മൈസൂരു (56275/76), ചിക്കമഗളൂരു- യശ്വന്ത്പുർ (56277/78), ബെംഗളൂരു കൺടോൺമെൻ്റ്- വിജയവാഡ (56503/04), കെഎസ്ആർ ബെംഗളൂരു-ഹുബ്ബള്ളി (56515-16),  കെഎസ്ആർ ബെംഗളൂരു-ഹുബ്ബള്ളി (56911/12), കെഎസ്ആർ ബെംഗളൂരു-ഹുബ്ബള്ളി(56913/14), കെഎസ്ആർ ബെംഗളൂരു-ശിവ മൊഗ ടൗൺ (56917-18), ചന്നപ്പട്ടണ-കോളാർ, (76525-26), മംഗളൂരു- മഡ്ഗാവ് (70105/06), മംഗളൂരു- മഡ്ഗാവ് (56640-41), സോലാപൂർ – ധാർവാഡ് (56903/04), സോലാപൂർ – ഹുബ്ബള്ളി (56905/06) എന്നീ പാസഞ്ചർ ട്രെയിനുകളാണ് എക്സ്പ്രസായി ഉയർത്തിയത്.

കേരളത്തിലേക്കടക്കം സർവീസുകൾ നടത്തുന്ന എക്സ് പ്രസ് ട്രെയിനുകളിൽ ചിലത് വൈകാതെ സൂപ്പർ ഫാസ്റ്റുകളായി ഉയര്‍ത്താനും നീക്കമുണ്ട്. പാസഞ്ചര്‍ ട്രെയിനുകൾ എക്സ് പ്രസ് ട്രെയിനുകളായി മാറുന്നതോടെ നിലവിലുളള സ്റ്റോപ്പുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. കോവിഡിനെ തുടർന്ന് ട്രെയിന്‍ സര്‍വീസുകളുടെ സാമ്പത്തിക നഷ്ടം കുറക്കാന്‍ രാജ്യത്താകമാനം 362 പാസഞ്ചർ ട്രെയിനുകളെയാണ് ഇത്തരത്തിൽ എക്സ് പ്രസ് ട്രെയിനുകളാക്കി മാറ്റുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.