ബെംഗളൂരുവില്‍ അഴുക്ക് ചാല്‍ ഒഴുക്കിനെ തടസപ്പെടുത്തുന്ന നൂറോളം അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ മൂലം ദുരിതമനുഭവിച്ച ബെംഗളൂരു സൗത്തില്‍ അഴുക്ക് ചാലുകളെ തടസ്സപ്പെടുത്തി നിര്‍മ്മിച്ച നൂറോളം അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനൊരുങ്ങി ബിബിഎംപി.

വെള്ളം ഒഴുകിപ്പോകാന്‍ തടസ്സമാകുന്ന തരത്തില്‍ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ബിബിഎംപി കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് കെട്ടിടങ്ങള്‍ പൊളിക്കാനുള്ള  നടപടിക്ക് നിര്‍ദേശിച്ചത്. ബിബിഎംപിയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന്‌ ശേഷമാണ് കമ്മീഷണര്‍ ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ അഴുക്കുചാല്‍ നിറഞ്ഞ് കവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി നാശ നഷ്ടങ്ങളാണ് ബെംഗളൂരു സൗത്തിലുണ്ടായത്. 300 ഓളം വീടുകളും 500 നടുത്ത് വാഹനങ്ങളുമാണ് ഈ ഭാഗങ്ങളില്‍ വെള്ളത്തില്‍ മുങ്ങിയത്. ഗുരുദത്ത ലേ ഔട്ട്, ദത്താത്രേയ നഗർ, ഹൊസക്കരഹള്ളി, പാരമൗണ്ട് ലേ ഔട്ട്, എന്നിവിടങ്ങളിലാണ് മഴ ദുരിതം വിതച്ചത്. അഴുക്കു ചാലുകൾ നിറഞ്ഞ് കവിഞ്ഞൊഴുകിയതോടെ വീടിനകത്തേക്ക് മലിന ജലം ഇരച്ചു കയറി. വീട്ടുപകരണങ്ങളും ഫർണീച്ചറുകളും ഭക്ഷണ സാധനങ്ങളും രേഖകളും നശിച്ചു. പലയിടങ്ങളിലും റോഡുകളും തകർന്നിട്ടുണ്ട്. മഴയിൽ ഒലിച്ചു വന്ന മാലിന്യങ്ങൾ റോഡിൽ കെട്ടികിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും ദുരിതമായിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.