Follow the News Bengaluru channel on WhatsApp

ഗെയില്‍ താണ്ഡവം വീണ്ടും; പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 46 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് / കിങ്സ് ഇലവന്‍ പഞ്ചാബ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍

അബുദാബി: യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലിന്റെയും മന്‍ദീപ് സിംഗിന്റെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ പഞ്ചാബ് എട്ട് വിക്കറ്റിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ചു. ആദ്യ ഏഴു മത്സരങ്ങളില്‍ ഒരു വിജയം മാത്രം സ്വന്തമായുണ്ടായിരുന്ന പഞ്ചാബ് ക്രിസ് ഗെയില്‍ ടീമില്‍ എത്തിയതിനുശേഷം കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നിംഗ്സ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു. കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. രണ്ട് ഓവറില്‍ 10 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ഓപ്പണര്‍ നിധീഷ് റാണയും നാലാമനായി ഇറങ്ങിയ ദിനേശ് കാര്‍ത്തിക്കും റണ്ണൊന്നും എടുക്കാതെയും, മൂന്നാമനായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി നാല് പന്തില്‍ ഏഴ് റണ്‍സെടുത്തും പുറത്തായി. ത്രിപാഠിയേയും കാര്‍ത്തിക്കിനെയും മുഹമ്മദ് ഷമീ മടക്കിയപ്പോള്‍ നിധീഷ് റാണയുടെ വിക്കറ്റ് മാക്‌സ്വെല്‍ നേടി. ഒരു വശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുമ്പോഴും മറുവശത്ത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കൃത്യതയോടെ ബാറ്റ് വീശി. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനുമായി ചേര്‍ന്ന് ഗില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് നേടിയ 81 റണ്‍സ് കൂട്ടുകെട്ട് പത്താം ഓവറില്‍ തകര്‍ന്നു. 25 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 40 റണ്‍സ് നേടിയ മോര്‍ഗനെ രവി ബിഷ്‌ണോയ് പുറത്താക്കി. മോര്‍ഗനു ശേഷം ക്രീസിലെത്തിയവരില്‍ ലോക്കി ഫെര്‍ഗൂസന്‍ ഒഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന ഒന്നും നല്‍കാനായില്ല. സുനില്‍ നരൈന്‍ 6(4), കെ എല്‍ നാഗര്‍ക്കോട്ടി 6(13), പാറ്റ് കമ്മിന്‍സ് 1(8), വരുണ്‍ ചക്രവര്‍ത്തി 2(4) എന്നിങ്ങനെയായിരുന്നു ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. അവസാന ഓവറുകളില്‍ റണ്‍ റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ശുഭ്മാന്‍ ഗില്‍ പുറത്തായി. ഗില്‍ 45 പന്തില്‍ 57 റണ്‍സ് നേടി, ഇതില്‍ നാല് ബൗണ്ടറിയും മൂന്നു സിക്‌സറുകളും ഉള്‍പ്പെടുന്നു. ഫെര്‍ഗൂസന്‍ 13 പന്തില്‍ 24 റണ്‍സ് നേടിയും പ്രസിദ്ധ കൃഷ്ണ റണ്‍ ഒന്നും എടുക്കാതെയും പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ക്രിസ് ജോര്‍ദാന്‍, രവി ബിഷ്ണോയ് എന്നിവര്‍ രണ്ടും ഗ്ലെന്‍ മാക്‌സ്വെല്‍, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

150 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് മികച്ച രീതിയില്‍ തുടങ്ങി. റണ്‍വേട്ടയില്‍ തലപ്പത്തുള്ള പഞ്ചാബ് ക്യാപ്റ്റന്‍ രാഹുല്‍ വളരെ ശ്രദ്ധയോടെയാണ് ബാറ്റ് ചെയ്തത്. ടീം സ്‌കോര്‍ 8 ഓവറില്‍ 47 എത്തിനില്‍ക്കെ പഞ്ചാബിന് ക്യാപ്റ്റന്‍ രാഹുലിനെ വിക്കറ്റ് നഷ്ടമായി. രാഹുലിനെ വരുണ്‍ ചക്രവര്‍ത്തി എല്‍ ബി ഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന് മന്‍ദീപ് സിംഗ് ക്രിസ് ഗെയിലും ആണ് പഞ്ചാബിനെ മികച്ച വിജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിജയത്തിന് മൂന്ന് റണ്‍സ് അകലെ വെച്ച് പഞ്ചാബിനെ ക്രിസ് ഗെയിലിനെ നഷ്ടമായി. 29 പന്തില്‍ രണ്ട് ബൗണ്ടറിയും അഞ്ചു സിക്‌സറും സഹിതം 50 റണ്‍സ് നേടിയ ക്രിസ് ഗെയിലിനെ ഫെര്‍ഗൂസന്‍ ആണ് പുറത്താക്കിയത്. മന്‍ദീപ് സിംഗ് 56 പന്തില്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നു ഇതില്‍ എട്ടു ബൗണ്ടറിയും രണ്ടു സിക്‌സറും ഉള്‍പ്പെടുന്നു. പഞ്ചാബ് വിജയത്തില്‍ എത്തുമ്പോള്‍ മന്‍ദീപ് സിംഗിനൊപ്പം, മൂന്ന് പന്തില്‍ രണ്ട് റണ്‍സ് നേടി നിക്കോളാസ് പൂരനും കൂടെയുണ്ടായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയും ലോക്കി ഫെര്‍ഗ്ഗുസനുമാണ് പഞ്ചാബിന് നഷ്ടപ്പെട്ട രണ്ട് വിക്കറ്റുകള്‍ വീതിച്ചെടുത്തത്. വെടിക്കെട്ട് ബാറ്റിംഗ്സുമായി പഞ്ചാബിനെ വിജയത്തില്‍ എത്തിച്ച ക്രിസ് ഗെയില്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : 149/9 (20)

ബാറ്റിംഗ്

  • ശുഭ്മാന്‍ ഗില്‍ – 57(45) – 4×3, 6×4
    c പൂരന്‍ b മുഹമ്മദ് ഷമി
  • നിധീഷ് റാണ – 0(1)
    c ഗെയ്ല്‍ b മാക്‌സ് വെല്‍
  • രാഹുല്‍ ത്രിപാഠി – 7(4) – 4×0, 6×1
    c രാഹുല്‍ b മുഹമ്മദ് ഷമി
  • ദിനേശ് കാര്‍ത്തിക് – 0(2)
    c രാഹുല്‍ b മുഹമ്മദ് ഷമി
  • ഓയിന്‍ മോര്‍ഗന്‍ – 40(25) – 4×5, 6×2
    c അശ്വിന്‍ b രവി ബിഷ്ണോയ്
  • സുനില്‍ നരൈന്‍ – 6(4) – 4×1, 6×0
    b ജോര്‍ദന്‍
  • കെ എല്‍ നാഗര്‍ക്കോട്ടി – 6(13) – 4×0, 6×0
    b അശ്വിന്‍
  • പാറ്റ് കമ്മിന്‍സ് – 1(8)
    lbw b രവി ബിഷ്ണോയ്
  • ലോക്കി ഫെര്‍ഗ്ഗുസന്‍ – 24(13) – 4×3, 6×1
    നോട്ട് ഔട്ട്
  • വരുണ്‍ ചക്രവര്‍ത്തി – 2(4)
    b ജോര്‍ദന്‍
  • പ്രസിദ്ധ് കൃഷ്ണ – 0(1)
    നോട്ട് ഔട്ട്

എക്‌സ്ട്രാസ് – 6

ബൗളിംഗ്

  • ഗ്ലെന്‍ മാക്‌സ് വെല്‍ – 21/1 (2)
  • മുഹമ്മദ് ഷമി – 35/3 (4)
  • അര്‍ഷ്ദീപ് സിംഗ് – 18/0 (2)
  • മുരുകന്‍ അശ്വിന്‍ – 27/1 (4)
  • ക്രിസ് ജോര്‍ദന്‍ – 25/2 (4)
  • രവി ബിഷ്ണോയ് – 20/2 (4)

കിങ്സ് ഇലവന്‍ പഞ്ചാബ്  : 150/2 (18.5)

ബാറ്റിംഗ്

  • കെ എല്‍ രാഹുല്‍ – 28(25) – 4×4, 6×0
    lbw b വരുണ്‍
  • മന്ദീപ് സിംഗ് – 66(56) – 4×8, 6×2
    നോട്ട് ഔട്ട്
  • ക്രിസ് ഗെയ്ല്‍ – 51(29) – 4×2, 6×5
    c പ്രസിദ്ധ് കൃഷ്ണ b ഫെര്‍ഗ്ഗുസന്‍
  • നിക്കൊളാസ് പൂരന്‍ – 2(3)
    നോട്ട് ഔട്ട്
  • ഗ്ലെന്‍ മാക്‌സ് വെല്‍
  • ദീപക് ഹൂദ
  • ക്രിസ് ജോര്‍ദന്‍
  • മുരുകന്‍ അശ്വിന്‍
  • രവി ബിഷ്ണോയ്
  • മുഹമ്മദ് ഷമി
  • അര്‍ഷ്ദീപ് സിംഗ്

എക്‌സ്ട്രാസ് – 3

ബൗളിംഗ്

  • പാറ്റ് കമ്മിന്‍സ് – 31/0 (4)
  • പ്രസിദ്ധ് കൃഷ്ണ – 24/0 (3)
  • വരുണ്‍ ചക്രവര്‍ത്തി – 34/1 (4)
  • സുനില്‍ നരൈന്‍ – 27/0 (4)
  • ലോക്കി ഫെര്‍ഗ്ഗുസന്‍ – 32/1 (3.5)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (27.10.2020)

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് / ഡല്‍ഹി ക്യാപിറ്റല്‍സ്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.