Follow the News Bengaluru channel on WhatsApp

നടി ഖുശ്ബു അറസ്റ്റില്‍

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിദംബരത്ത് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്.

എംഎല്‍എയും വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസിആര്‍) നേതാവുമായ തോള്‍ തിരുമാവളവാനെതിരെ ബിജെപി വനിതാ വിഭാഗത്തിന് വേണ്ടി ചിദംബരത്ത് ഖുശ്ബുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധ സമരത്തിനുള്ള അനുമതി തമിഴ്‌നാട് പൊലീസ് നല്‍കിയിരുന്നില്ല. പൊലീസ് നിര്‍ദ്ദേശം ലംഘിച്ച് ചിദംബരത്തെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഖുശ്ബുവിനേയും പ്രവർത്തകരേയും  പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളുടെ അഭിമാനം കാക്കാൻ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. പൊലീസ് വാനിൽ അനുയായികൾക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തു.

മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമാവളവാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിസിആര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി പ്രചാരണവും സംഘടിപ്പിച്ചിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന ഗ്രന്ഥമാണ് മനുസ്മൃതിയെന്നും ഹിന്ദു ധര്‍മ്മത്തില്‍ വളരെ മോശമായാണ് സ്ത്രീകളെ കണക്കാക്കുന്നതെന്നും തിരുമാവളവാന്‍ വ്യക്തമാക്കി. പ്രസ്താവനക്കെതിരെ സംസ്ഥാന വ്യാപകമായി ബിജെപി കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രതിഷേധത്തിന് പിന്നാലെ കഴിഞ്ഞ ദിവസം തിരുമാവളവാനെതിരെ പൊലീസ് കേസെടുത്തു.

പെരിയാറും ഇന്ത്യന്‍ രാഷ്ട്രീയവും എന്ന വിഷയത്തെ മുന്‍നിര്‍ത്തി നടന്ന വെബിനാറില്‍ സംസാരിക്കവേ തിരുമാവളവന്‍ വിവാദ സമാന നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.