അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ അവസാനം വരെ നീട്ടി; കൂടുതൽ ഇളവുകളില്ല

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ സെപ്തംബര്‍ 30 ന് പുറത്തിറക്കിയ അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര അഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല. നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുന്നത് രോഗ വ്യാപനം വീണ്ടും വരാന്‍ ഇടയാക്കും എന്ന ആശങ്കയുള്ളതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാത്തത് എന്നാണ് സൂചന.

സിനിമ തിയറ്ററുകള്‍, നീന്തല്‍കുളങ്ങള്‍, സ്‌പോര്‍ട്‌സ് – കായികപരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍ അനുവദിക്കുന്നതുമടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് അണ്‍ലോക്ക് -5 ല്‍ ഉണ്ടായിരുന്നത്. ഇത് നവംബര്‍ 30 വരെ പ്രാബല്യത്തിലാക്കി കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

കണ്ടയ്ൻമെന്റ് സോണുകളിൽ 2020 നവംബർ 30 വരെ ലോക്ഡൗൺ തുടരും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി അതാത് ജില്ലാ ഭരണകൂടങ്ങൾ കണ്ടയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതാണ്. കണ്ടയ്ൻമെന്റ് സോണുകൾ ക്കുള്ളിൽ കൃത്യമായ നിബന്ധനകൾ ഏർപ്പെടുത്തുന്നതാണ്. അവശ്യ പ്രവർത്തനങ്ങൾ മാത്രമേ ഇവയ്ക്കുള്ളിൽ അനുവദിക്കൂ. സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവർ  കണ്ടെയ്ൻമെന്റ് സോണുകൾ സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇവ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും  പങ്കുവയ്ക്കും

കോവിഡ് പ്രതിരോധ നടപടികൾ സമൂഹത്തിന്റെ താഴെക്കിടയിൽ എത്തിക്കാനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരമാവധി ശ്രമിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. മാസ്ക് കളുടെ ഉപയോഗം,  കൈകളുടെ വൃത്തി, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധനടപടികൾ ജനങ്ങൾ സ്വീകരിക്കുന്നുണ്ട് എന്ന്  ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നേരത്തെ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.