ബിഹാറിൽ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്

പട്‌ന: ബിഹാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്.16 ജില്ലകളിലായി 71 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞടുപ്പ് നടക്കുന്നത്. 1065 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ ഏഴു പേർ സംസ്ഥാന മന്ത്രിമാരാണ്. ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് ജഹാനാബാദാണ്. കാബിനറ്റ് മന്ത്രി കൃഷ്ണന്ദൻ വെ൪മ, ആ൪ജെഡിയുടെ സുദെ യാദവ്, എൽജെപിയുടെ ഇന്ദു ദേവി കശ്യപ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ബിഹാ൪ മുൻ മുഖ്യമന്ത്രി ജിഥിൻ റാം മാഞ്ചി മത്സരിക്കുന്ന ഇമാംഗഞ്ചാണ് മറ്റൊരു പ്രധാന മണ്ഡലം. മാഞ്ചിക്കെതിരെ മുൻ സ്പീക്ക൪ കൂടിയായ ഉദയ് നാരായണൻ ചൗദരിയാണ് മത്സരിക്കുന്നത്.

കോവിഡ് കാലത്ത് ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ വലിയ തിരഞ്ഞെടുപ്പില്‍ കൊറോണയ്ക്കെതിരെ പ്രതിരോധ നടപടികളും ശക്തമാണ്. എല്ലാ പോളിങ് ബൂത്തുകളും സാനിട്ടൈസ് ചെയ്തു കഴിഞ്ഞു. കോവിഡിനെ പ്രതിരോധിച്ചുള്ള സുഗമമായ വോട്ടെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ ഒരു മണിക്കൂ൪ അധികം സമയം വോട്ടിങിന് അനുവദിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടിങ് സമയം. തെ൪മല്‍ സ്ക്രീനിങ് അടക്കമുള്ള സംവിധാനങ്ങള്‍ പോളിങ് ബുത്തിലുണ്ടാകും.ഒരു ബൂത്തില്‍ ആയിരം പേര്‍ക്കാണ് പരമാവധി വോട്ട് ചെയ്യാനാവുക. ബൂത്തുകളുടെ എണ്ണം 45% വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാ പോളിങ് കേന്ദ്രങ്ങളിലും അര്‍ധസൈനിക വിഭാഗം ഉള്‍പ്പെടെ വിന്യസിച്ച ശക്തമായ സുരക്ഷാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ വോട്ടെടുപ്പ് നടക്കുന്ന 35 മണ്ഡലങ്ങള്‍ നക്‌സല്‍ ബാധിത മേഖലകളിലാണ്. ഇവിടങ്ങളിലെ സമയക്രമീകരണത്തിലും മാറ്റങ്ങളുണ്ട്. വൈകിട്ട് 3 വരെയായിരിക്കും. മറ്റ് അഞ്ച് നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ വൈകിട്ട് അഞ്ചു വരെയാണ് ചായ്ന്‍പുര്‍, നബിനഗര്‍, കുട്ടുംബ, റാഫിഗഞ്ച് മണ്ഡലങ്ങളില്‍ പോളിങ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് 26 നക്‌സല്‍ ബാധിത മണ്ഡലങ്ങളില്‍ വൈകിട്ട് നാലിന് പോളിങ് അവസാനിപ്പിക്കും.

ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാ൪ഥികളുള്ളത് ആ൪ജെഡിക്കാണ്. 42 പേ൪. അതേസമയം അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് പ്രചരണത്തിനെത്തും.

ബീഹാർ നിയമസഭയിലേക്കുള്ള 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞടുപ്പ് നടത്തുന്നത്. രണ്ടാം ഘട്ട തിരഞ്ഞടുപ്പ് നടക്കുന്ന നവംബർ മൂന്നിന് 94 മണ്ഡലങ്ങളിലായി 1463 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മൂന്നാം ഘട്ട തെരഞ്ഞടുപ്പ് നവംബർ 7 ന് നടക്കും. 78 സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. നവംബർ പത്തിന് ഫലം പ്രഖ്യാപിക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.