Follow the News Bengaluru channel on WhatsApp

ഡല്‍ഹിക്കെതിരെ കൂറ്റന്‍ ജയവുമായി ഹൈദരാബാദ്; ഡല്‍ഹിക്ക് ഇത് തുടര്‍ച്ചയായ മൂന്നാം തോല്‍വി

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 47 സണ്‍ റൈസേഴ്‌സ് ഹൈദെരാബാദ് / ഡല്‍ഹി ക്യാപിറ്റല്‍സ്

ദുബായ്: കളം നിറഞ്ഞു കളിച്ച് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 88 റണ്‍സിന് പരാജയപ്പെടുത്തി. ഈ ജയത്തോടെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പ്‌ളേ ഓഫ് സാധ്യത നിലനിര്‍ത്തി. ആദ്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്ത് പോയിന്റ് പട്ടികയില്‍ തലപ്പത്തിരുന്ന ഡല്‍ഹിക്ക് ഇത് ഹാട്രിക് തോല്‍വിയാണ്.

ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിംഗിനയച്ചു. അയ്യരുടെ തീരുമാനം തീര്‍ത്തും തെറ്റാണെന്ന രീതിയിലാണ് ഹൈദരാബാദ് ഓപ്പണര്‍മാര്‍ ബാറ്റ് വീശിയത്. നിശ്ചിത 20 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 219 റണ്‍സ് നേടി.

ജോണി ബെയ്സ്റ്റോക്ക് പകരക്കാരനായി വാര്‍ണറുടെ പങ്കാളിയായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വൃദ്ധിമാന്‍ സാഹയായിരുന്നു കൂടുതല്‍ അപകടകാരി. മറുവശത്ത് വാര്‍ണറുടെ ബാറ്റിന്റെ ചൂടും ഡല്‍ഹി ബോളര്‍മാര്‍ നന്നായി അറിഞ്ഞു. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 9.4 ഓവറില്‍ 107 റണ്‍സ് നേടി. പത്താം ഓവര്‍ എറിഞ്ഞ അശ്വിന്റെ പന്തില്‍ വാര്‍ണര്‍ പുറത്തായി. 34 പന്തില്‍ 66 റണ്‍സ് ആയിരുന്നു വാര്‍ണറുടെ സമ്പാദ്യം, ഇതില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു. മൂന്നാമനായി ഇറങ്ങിയ മനീഷ് പാണ്ഡെയും സാഹയ്ക്ക് മികച്ച പിന്തുണ നല്‍കി. 14.3 ഓവറില്‍ ടീം സ്‌കോര്‍ 170 എത്തിയപ്പോള്‍ സാഹ വീണു. അതോടെ ഹൈദരാബാദിന്റെ സ്‌കോറിങ്ങിന് ആക്കം കുറഞ്ഞു. 45 പന്തില്‍ 87 റണ്‍സ് നേടിയ സാഹയുടെ വെടിക്കെട്ട് ഇന്നിംഗ്‌സില്‍ 12 ബൗണ്ടറിയും 2 സിക്‌സറും ഉള്‍പ്പെടുന്നു. 31 പന്തില്‍ 44 റണ്‍സ് നേടിയ പാണ്ഡേയും 10 പന്തില്‍ 11 റണ്‍സ് നേടിയ കെയിന്‍ വില്യംസണും പുറത്താകാതെ നിന്നു. ഹൈദരാബാദിന് നഷ്ടപ്പെട്ട രണ്ട് വിക്കറ്റുകള്‍ ആന്റിച്ച് നോര്‍ട്‌ജെയും രവിചന്ദ്ര അശ്വിനും വീതിച്ചെടുത്തു.

220 എന്ന കൂറ്റന്‍ വിജയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹിയുടെ തുടക്കം തന്നെ തകര്‍ച്ചയോടെ ആയിരുന്നു. രണ്ട് ഓവറില്‍ 14 റണ്‍സ് എടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടിയ ധവാന്‍ 0(1) റണ്ണൊന്നും എടുക്കാതെയും സ്റ്റോയ്നിസ് ആറ് പന്തില്‍ അഞ്ച് റണ്‍സ് നേടിയും കൂടാരം കയറി. പിന്നീട് ഒത്തു ചേര്‍ന്ന രഹാനെയും ഹെറ്റ്‌മെയറും ഡല്‍ഹി സ്‌കോര്‍ ആറാം ഓവറില്‍ 50 കടത്തി. ഏഴാം ഓവറില്‍ ഹെറ്റ്‌മെയറെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് റാഷിദ് ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തില്‍ 16 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. ഇതേ ഓവറില്‍ തന്നെ രഹാനെയേയും 19(26) റാഷിദ് ഖാന്‍ എല്‍ ബി ഡബ്‌ള്യുവില്‍ കുടുക്കി പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയവരില്‍ ഋഷഭ് പന്തും ദേശ്പാണ്ടെയും മാത്രമേ അല്പമെങ്കിലും ചെറുത്തു നിന്നുള്ളൂ. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ എല്ലാം രണ്ടക്കം കാണാതെ പുറത്തായി. പന്ത് 35 പന്തില്‍ 36 റണ്‍സും അവസാന ഓവറുകളില്‍ അടിച്ചു കളിച്ച ദേശ്പാണ്ടെ 9 പന്തില്‍ 20 റണ്‍സും നേടി. ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 7(12), അക്‌സര്‍ പട്ടേല്‍ 1(4), കാഗിസോ റബാദ 3(7), രവിചന്ദ്ര അശ്വിന്‍ 7(5), ആന്റിച്ച് നോര്‍ട്ട്‌ജെ 1(3) എന്നിങ്ങനെ ആയിരുന്നു സ്‌കോര്‍ ചെയ്തത്. ദേശ്പാണ്ടെ പുറത്താകാതെ നിന്നു. റെക്കോര്‍ഡ് ബൗളിങ് പ്രകടനം കാഴ്ചവെച്ച റാഷിദ് ഖാന്‍ ആണ് ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയത്. നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആണ് റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. സന്ദീപ് ശര്‍മ, നടരാജന്‍ എന്നിവര്‍ രണ്ടും ഷഹ്ബാസ് നദീം, ഹോള്‍ഡര്‍, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 45 പന്തില്‍ 87 റണ്‍സ് നേടി ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറിന് നെടും തൂണായ വൃദ്ധിമാന്‍ സാഹയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് : 219/2 (20)

ബാറ്റിംഗ്

  • ഡേവിഡ് വാര്‍ണര്‍ – 66(34) – 4×8, 6×2
    c പട്ടേല്‍ b അശ്വിന്‍
  • വൃദ്ധിമാന്‍ സാഹ – 87(45) – 4×12, 6×2
    c അയ്യര്‍ b നോര്‍ട്‌ജെ
  • മനീഷ് പാണ്ടെ – 44(31) – 4×4, 6×1
    നോട്ട് ഔട്ട്
  • കെയ്ന്‍ വില്യംസണ്‍ – 11(10) – 4×1, 6×0
    നോട്ട് ഔട്ട്
  • വിജയ് ശങ്കര്‍
  • അബ്ദുള്‍ സമദ്
  • ജാസണ്‍ ഹോള്‍ഡര്‍
  • റാഷിദ് ഖാന്‍
  • സന്ദീപ് ശര്‍മ
  • ടി നടരാജന്‍
  • ഷഹ്ബാസ് നദീം

എക്‌സ്ട്രാസ് – 11

ബൗളിംഗ്

  • ആന്റിച്ച് നോര്‍ട്‌ജെ – 37/1 (4)
  • കാഗിസൊ റബാദ – 54/0 (4)
  • രവിചന്ദ്ര അശ്വിന്‍ – 35/1 (3)
  • അക്‌സര്‍ പട്ടേല്‍- 36/0 (4)
  • തുഷാര്‍ ദേശ്പാണ്ടെ – 35/0 (3)
  • മാര്‍ക്കസ് സ്റ്റോയ്നിസ് – 15/0 (2)

ഡല്‍ഹി ക്യാപിറ്റല്‍സ് : 131 (19)

ബാറ്റിംഗ്

  • അജിങ്ക്യ രഹാനെ – 26(19) – 4×3, 6×1
    lbw b റാഷിദ് ഖാന്‍
  • ശിഖര്‍ ധവാന്‍ – 0(1)
    c വാര്‍ണര്‍ b സന്ദീപ് ശര്‍മ
  • മാര്‍ക്കസ് സ്റ്റോയ്നിസ് – 5(6) – 4×1, 6×0
    c വാര്‍ണര്‍ b നദീം
  • ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ -16(13) – 4×3, 6×0
    b റാഷിദ് ഖാന്‍
  • ഋഷഭ് പന്ത് – 36(35) – 4×3, 6×1
    c സബ് (ഗോസ്വാമി) b സന്ദീപ് ശര്‍മ
  • ശ്രേയസ് അയ്യര്‍ – 7(12) – 4×0, 6×06സ്0
    c വില്യംസണ്‍ b ശങ്കര്‍
  • അക്‌സര്‍ പട്ടേല്‍ – 1(4)
    c സബ് (ഗാര്‍ഗ്) b റാഷിദ് ഖാന്‍
  • കാഗിസോ റബാദ – 3(7)
    b നടരാജന്‍
  • രവിചന്ദ്ര അശ്വിന്‍ – 7(5) – 4×1, 6×0
    c അബ്ദുള്‍ സമദ് b ഹോള്‍ഡര്‍
  • തുഷാര്‍ ദേശ്പാണ്ടെ – 20(9) – 4×2, 6×1
    നോട്ട് ഔട്ട്
  • ആന്റിച്ച് നോര്‍ട്ട്‌ജെ – 1(3)
    c സബ് (ഗാര്‍ഗ്) b നടരാജന്‍

എക്‌സ്ട്രാസ് – 9

ബൗളിംഗ്

  • സന്ദീപ് ശര്‍മ – 27/2 (4)
  • ഷഹ്ബാസ് നദീം – 8/1 (1)
  • ജാസണ്‍ ഹോള്‍ഡര്‍ – 46/1 (4)
  • റാഷിദ് ഖാന്‍ – 7/3 (4)
  • ടി നടരാജന്‍ – 26/2 (4)
  • വിജയ് ശങ്കര്‍ – 11/1 (1.5)
  • ഡേവിഡ് വാര്‍ണര്‍ – 2/0 (0.1)

 

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (28.10.2020)

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
v/s
മുംബൈ ഇന്‍ഡ്യന്‍സ്

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.