ഫ്രഷ് റ്റു ഹോമില്‍ 860 കോടിയുടെ വിദേശ നിക്ഷേപം

കൊച്ചി : മത്സ്യ-മാംസ വിതരണ മേഖലയില്‍ മുന്‍നിരക്കാരായ ഫ്രഷ് റ്റു ഹോമിലേക്ക് പുതുതായി 860 കോടി രൂപയുടെ വിദേശ നിക്ഷേപം. മലയാളി സംരംഭമായ ഫ്രഷ് റ്റു ഹോം.കോമിന്റെ സീരീസ് സി ഫണ്ടിങ്ങിലാണ് രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് ചരിത്രം കുറിച്ചത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും 860 കോടിയുടെ (2.1 കോടി ഡോളര്‍) നിക്ഷേപമാണ് കമ്പനിയുടെ സീരീസ് ഫണ്ടിങ്ങില്‍ എത്തിയത്.

ഫ്രഷ് റ്റു ഹോം സിഇഒ ഷാന്‍ കടവില്‍

യുഎസ് ഗവര്‍മെന്റിന് കീഴിലുള്ള ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്‌സി), ദുബായി സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായിയും ഇന്‍വെസ്റ്റ് കോര്‍പ്പ്, അസെറ്റ് ക്യാപിറ്റല്‍, അലാന, അയേണ്‍ പില്ലര്‍ എന്നീ കമ്പനികളുമാണ് ഈ റൗണ്ടില്‍ നിക്ഷേപം നടത്തിയത്. അയേണ്‍ പില്ലര്‍ 135 കോടി രൂപയാണ് നിക്ഷേപിച്ചത്. ഡിഎഫ്‌സി ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ കമ്പനിയില്‍ നിക്ഷേപിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ഗെയിം കമ്പനികളിലൊന്നായ സിംഗ ഡോട്ട് കോമിന്റെ ഇന്ത്യന്‍ സി ഇ ഒയും ഐ ടി വിദഗ്ധനുമായ ഷാന്‍ കടവില്‍, കൊച്ചിയിലെ മത്സ്യ കയറ്റുമതി വ്യവസായിയും സി ടു ഹോം സ്ഥാപകനുമായ മാത്യു ജോസും മറ്റ് അഞ്ചു പേരും ചേര്‍ന്ന് 2015 ലാണ് ഫ്രഷ് ടു ഹോം ആരംഭിച്ചത്. ഇന്ത്യയില്‍ 20 ലക്ഷം രജിസ്റ്റേഡ് ഉപഭോക്താക്കളുള്ള വിപുലമായ ഓണ്‍ലൈന്‍ മത്സ്യ-മാംസ മാര്‍ക്കറ്റാണ് ഈ സംരംഭം. 100 ശതമാനം ശുദ്ധമായ രാസവസ്തു വിമുക്ത ഉത്പന്നങ്ങളാണ് ഫ്രഷ് റ്റു ഹോമിന്റെ സ്വീകാര്യതക്ക് കാരണമെന്ന് സി ഇ ഒ കൂടിയായ ഷാന്‍ കടവില്‍ പറഞ്ഞു.

ഫ്രഷ് ടു ഹോം സിടിഒ ജയേഷ് ജോസ്, സിഇഒ ഷാൻ കടവിൽ, സിഒഒ മാത്യു ജോസഫ് എന്നിവർ

ബെംഗളൂരു, ഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ക്ക് പുറമേ തിരുനന്തപുരം, കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിലെ 20 നഗരങ്ങളിലും ഫ്രഷ് റ്റു ഹോം പ്രവര്‍ത്തിക്കുന്നുണ്ട്. യു. എ ഇ യിലെ എല്ലാ എമിറേറ്റ്‌സിലും സേവനം ലഭ്യമാണ്. ഫ്രഷ് റ്റു ഹോം പ്ലാറ്റ് ഫോമില്‍ വിറ്റുവരവ് 600 കോടി എത്തിയിട്ടുണ്ട്. 2021 ഓടെ ഇത് 1500 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.