Follow the News Bengaluru channel on WhatsApp

ഉപതെരഞ്ഞടുപ്പ്; നഗരത്തിലെ ചില ഭാഗങ്ങളില്‍ മദ്യശാലകള്‍ അടച്ചിടും

ബെംഗളൂരു : രാജരാജേശ്വരി നഗറില്‍ നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞടുപ്പിനെ തുടര്‍ന്ന് നഗരത്തിലെ ചില ഭാഗങ്ങളില്‍ മദ്യശാലകള്‍ അടച്ചിടും. നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചു മണി മുതല്‍ നവംബര്‍ മൂന്ന് വരെയാണ് അടച്ചിടുന്നത്. ബാറുകള്‍, പബ്ബുകള്‍, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ എന്നിവ അടക്കമുള്ള എല്ലാ മദ്യശാലകളും അടച്ചിടും.

യശ്വന്തപുര, ആര്‍എംസി യാര്‍ഡ്, രാജഗോപാല നഗര്‍, പീനിയ, നന്ദിനി ലേ ഔട്ട്, ജാലഹള്ളി, ഗംഗമ്മ ഗുടി, രാജരാജേശ്വരി നഗര്‍, അന്നപൂര്‍ണേശ്വരി നഗര്‍, കാമാക്ഷി പാളയ, ജ്ഞാന ഭാരതി നഗര്‍, ബൈട്രായണപുര എന്നിവിടങ്ങളിലെ മദ്യശാലകളാണ് ഈ ദിവസങ്ങളില്‍ അടച്ചിടുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു.

വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ പത്തിന് രാവിലെ ആറു മണി മുതല്‍ അര്‍ധരാത്രി വരെയും മദ്യശാലകള്‍ അടച്ചിടും. ഈ ദിവസങ്ങളില്‍ അനധികൃതമായി മദ്യം വില്‍ക്കാന്‍ ശ്രമിക്കുന്നവരേയും വാങ്ങിക്കുന്നവര്‍ക്ക് നേരെയും കര്‍ശന നടപടികള്‍ എടുക്കുമെന്ന് കമാല്‍ പന്ത് പറഞ്ഞു

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.