വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; ലാബ് ജീവനക്കാരന്‍ പിടിയില്‍ 

ബെംഗളൂരു: ആര്‍.ടി. നഗറിലെ ഒരു സ്വകാര്യ ലാബില്‍ നിന്നും പന്ത്രണ്ടായിരം രൂപക്ക് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത ലാബ് ജീവനക്കാരന്‍ പോലീസ് പിടിയിലായി. അന്താരാഷ്ട്ര യാത്രകള്‍ക്കായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കിയിരിക്കെ അത് ആവശ്യമുള്ളവരാണ് ഇത്തരം ലാബുകള്‍ സന്ദര്‍ശിച്ച് പണം കൊടുത്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നത്.

സാധാരണയായി രോഗിയുടെ മൂക്കില്‍ നിന്നോ, തൊണ്ടയില്‍ നിന്നോ എടുക്കുന്ന സ്രവം മൂന്ന് വ്യത്യസ്ത ലാബുകളിലേക്കാണ് അയക്കുക. എന്നാല്‍ ഇതവഗണിച്ച് സ്രവം പോലും ശേഖരിക്കാതെ  ലാബുകളിലെ ടെസ്റ്റിങ് സ്റ്റാഫുകള്‍ തന്നെ വ്യാജ  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നത് നഗരത്തില്‍ വ്യാപകമാകുകയാണ്.

ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ വെച്ചു പൊറുപ്പിക്കില്ലെന്ന് ആരോഗ്യ മന്ത്രി ഡോക്ടര്‍ സുധാകര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ-താലൂക്ക് മെഡിക്കല്‍ ഓഫീസര്‍മാരോട് കോവിഡ് സ്രവ പരിശോധന നടക്കുന്ന ലാബുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ ശ്രമിച്ച ഒരു ആശാ വര്‍ക്കറേയും, ലാബ് ജീവനക്കാരേയും ബി ബി എം പി ചൊവ്വാഴ്ച പിരിച്ചു വിട്ടിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.