വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം; മുന്‍ കോര്‍പ്പറേറ്റര്‍ക്കും, ഭര്‍ത്താവിനും ജീവപര്യന്തം തടവ്

ബെംഗളൂരു: വിവരാവകാശ പ്രവര്‍ത്തകന്‍ ലിംഗരാജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആസാദ് നഗര്‍ മുന്‍ കോര്‍പ്പറേറ്റര്‍ ഗൗരമ്മ, ഭര്‍ത്താവ് ഗോവിന്ദരാജു എന്നിവരുള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു.

2012 നവംബര്‍ 20 നാണ് പശ്ചിമ ബെംഗളൂരുവിലെ വിറ്റല്‍ നഗറിലെ വസതിക്കു മുന്നില്‍ ലിംഗരാജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോര്‍പ്പറേറ്ററായ ഗൗരമ്മ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ലിംഗ രാജുവിന്റെ പരാതിയെ തുടര്‍ന്ന് ലോകായുക്ത ഗൗരമ്മയുടെ വീട് റെയ്ഡ് ചെയ്തിരുന്നു. ഇതാണ് ലിംഗരാജിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന കുറ്റവാളിയുടെ സഹായത്തോടെ ഗോവിന്ദ രാജു പതിനഞ്ച് ലക്ഷം രൂപക്ക് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തുകയും ലിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും പോലീസ് അന്വേഷത്തില്‍ കണ്ടെത്തി.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ഐപിഎസ് ഓഫീസര്‍ പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 2013 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

വിചാരണ താമസിപ്പിക്കാനും, കേസന്വേഷണം വഴിതിരിച്ചു വിടാനുമായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സദാശിവ മൂര്‍ത്തിയെ ബലാത്സംഗകുറ്റം ആരോപിച്ചു പ്രതിചേര്‍ക്കാന്‍ പ്രതിഭാഗം ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.