Follow the News Bengaluru channel on WhatsApp

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 70 പേര്‍ ആശുപത്രിയില്‍

ബെംഗളൂരു : കര്‍ണാടകയിലെ മാണ്ഡ്യയില്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ച 70 ഓളം പേര്‍ക്ക് അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാണ്ഡ്യ ലിംഗപട്ടണ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്തര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ഛര്‍ദിയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്ന് ഇവരെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചിലരെ മലവള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ താത്കാലിക മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്.
200 ലധികം പേര്‍ പ്രസാദം കഴിച്ചതായാണ് വിവരം. ഇതിന്‍ 70 പേര്‍ക്കാണ് അസുഖം ബാധിച്ചത്. ബാക്കിയുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിച്ചു വരികയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.