ബിനീഷിനെ ചോദ്യം ചെയ്തത് പന്ത്രണ്ട് മണിക്കൂറോളം; ബിനീഷിനെ കാണാന്‍ എത്തിയ ബിനോയ് കോടിയേരിക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കിയില്ല

ബെംഗളൂരു : മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. വെള്ളിയാഴ്ച 12 മണിക്കൂറോളമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ലഹരിക്കടത്തിനിടെ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ്‌ അനൂപിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ബിനീഷ് കോടിയേരിയുടെ ബിനാമിയാണ്  മുഹമ്മദ് അനൂപ് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്നലെ പറഞ്ഞിരുന്നു. ബോസ് എന്ന് വിളിക്കുന്ന ബിനീഷിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അനൂപ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിനായാണ് വന്‍തുക അനുപിന് നല്‍കിയതെന്നുമാണ് ഇ ഡിയുടെ  കണ്ടെത്തല്‍.

വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി പത്തരവരെ നീണ്ടുനിന്നു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ബിനീഷിന്റെ വിവിധ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന കണക്കില്‍പ്പെടാത്ത വിവിധ തുകകളെ കുറിച്ചും അനൂപിന് നല്‍കിയ പണത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് ചോദിച്ചങ്കിലും പലതിനും വ്യക്തമായ മറുപടി നല്‍കാന്‍ ബിനീഷിന് കഴിഞ്ഞില്ലെന്നാണ് വിവരം. 2015 ല്‍ ബിനീഷിന് വേണ്ടിയാണ് റെസ്റ്റോറന്റ് ആരംഭിച്ചതെന്ന് അനുപിന്റെ മൊഴിയിലുണ്ട്. വിവിധ ഘട്ടങ്ങളിലായി മൂന്നര കോടിയുടെ ഇടപാടുകള്‍ ഇവര്‍ തമ്മില്‍ പരസ്പരം നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. അനുപിന് പണം നല്‍കിയതായി ബിനീഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതിന്റെ സാമ്പത്തിക ഉറവിടത്തെ കുറിച്ച് വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. ബിനോയിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമനുസരിച്ച് കേസടുത്തിട്ടുണ്ട്. അനൂപിന്റെ എല്ലാ ഇടപാടുകളും ബിനീഷിന്റെ അറിവോടെയാണെന്നും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടല്‍ ബിസിനസിന്റെ മറവില്‍ മുഹമ്മദ് അനൂപ് മയക്കുമരുന്ന് ഇടപാട് നടത്തിയത് ബിനീഷിന്റെ അറിവോടെയെന്നാണ് ഇ ഡി കരുതുന്നത്.

അനൂപും ബിനീഷും തമ്മിലുള്ള ഇടപാടുകള്‍ മയക്കുമരുന്ന് കച്ചവടത്തിനാണെന്ന് തെളിഞ്ഞാല്‍ ബിനീഷിന് കൂടുതല്‍ കുരുക്കാവും. നിലവിലെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനായി ബിനീഷിനെ ആവശ്യപ്പെടുമെന്നാണ് സൂചന.

അതേ സമയം ഇന്നലെ ബിനീഷിനെ കാണാന്‍ എത്തിയ സഹോദരന്‍ ബിനോയ് കോടിയേരിക്കും  അഭിഭാഷകര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയില്ല. ഇതേ തുടര്‍ന്ന് ബിനോയിയും അഭിഭാഷകരും കര്‍ണാടക ചീഫ് ജസ്റ്റീസ് അഭയ് കുമാര്‍ ഓഖയെ കാണാന്‍ ഓഖയുടെ വസതിയിലെത്തി. എന്നാല്‍ ചീഫ് ജസ്റ്റീസ് അവധിയിലാണെന്ന് അറിയിച്ചതോട ഇവര്‍ മടങ്ങുകയായിരുന്നു. ചീഫ് ജസ്റ്റിസിനെ കണ്ട് ഹര്‍ജി നല്‍കാനായിരുന്നു ശ്രമം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.