ഐപിഎല്‍; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍

അബുദാബി : കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിന്റെ അഞ്ച് വിജയങ്ങളുടെ തുടര്‍യാത്ര തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ആറാം ജയം പ്രതീക്ഷിച്ച പഞ്ചാബിനെ തങ്ങളുടെ ഏഴ് വിക്കറ്റ് ജയത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സ് മടക്കി അയച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 185 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

26 പന്തില്‍ 50 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സ്, 25 പന്തില്‍ 48 റണ്‍ നേടിയ സഞ്ജു സാംസണ്‍ എന്നിവരാണ് രാജസ്ഥാന്റെ വിജയം ഉറപ്പിച്ചത്. റോബിന്‍ ഉത്തപ്പ (23 പന്തില്‍ 50 ) സ്റ്റീവന്‍ സ്മിത്ത് (20 പന്തില്‍ 30-നോട്ടൗട്ട്), ജോസ് ബട്‌ലര്‍ (11 പന്തില്‍ 22-നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് ജയം അനായാസമാക്കി.

63 പന്തില്‍ 99 റണ്‍സെടുത്ത ക്രിസ് ഗെയില്‍ ആണ് പഞ്ചാബിന് ഏറ്റവും കൂടുതല്‍ റണ്‍ സമ്മാനിച്ചത്. എട്ട് സിക്‌സും ആറ് ബൗണ്ടറിയും തികച്ച ഗെയില്‍ ട്വന്റി ട്വന്റി ക്രിക്കറ്റില്‍ 1000 സിക്‌സ് തികച്ച ആദ്യ കളിക്കാരനെന്ന നേട്ടം സ്വന്തമാക്കി.

സ്‌കോര്‍: പഞ്ചാബ് 4/185, രാജസ്ഥാന്‍ 3/186.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.