Follow the News Bengaluru channel on WhatsApp

ഐപിഎല്‍: ഡല്‍ഹിക്ക് തുടര്‍ച്ചയായ നാലാം തോല്‍വി സമ്മാനിച്ച് മുംബൈ ഇന്ത്യന്‍സ്, ബാംഗ്ലൂരിനെ തകര്‍ത്ത് ഹൈദരബാദ്

ദുബായി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ജയം.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് നേടിയത് 9 വിക്കറ്റ് ജയമാണ്. ഇതോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത നീണ്ടു പോകുമെന്നു ഉറപ്പായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. 29 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. റിഷഭ് പന്ത് 21 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (0), പൃഥ്വി ഷാ(10) എന്നിവര്‍ ആദ്യ 18 പന്തില്‍ തന്നെ പുറത്തായി. മര്‍ക്കസ് സ്റ്റോയിനിസ് (2), ഷിംറോബ ഹെറ്റ്മയര്‍ (11),ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരെല്ലാം പരാജയമായി. ഡല്‍ഹി 100 റണ്‍ മറികടന്നത് 19 ഓവറിലാണ്. ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

ഡല്‍ഹി സൃഷ്ടിച്ച 111 റണ്‍സ് വിജയലക്ഷ്യം മുംബൈ 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇഷന്‍ കിഷന്റെ അര്‍ധ സെഞ്ചറിയാണ് മുംബൈക്ക് വിജയം അനായാസമാക്കിയത്. 47 പന്തില്‍ നിന്നും മൂന്ന് സിക്‌സും എട്ട് ഫോറുമടക്കം 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

സ്‌കോര്‍ : ഡല്‍ഹി ക്യാപ്പിറ്റല്‍സ് : 9 – 110. മുംബൈ ഇന്ത്യന്‍സ് : 1 – 111

ഷാര്‍ജയില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ഗൂര്‍ – സണ്‍റൈസേര്‍സ് ഹൈദരബാദ് മത്സരത്തില്‍ ബെംഗ്ലൂരിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എടുത്തു. ദേവദത്ത് പടിക്കല്‍ (5) വിരാട് കോഹ്ലി (7) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 31 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോറര്‍. ഡിവല്ലിയേഴ്‌സ് 24 പന്തില്‍ നിന്ന് 24 റണ്‍സെടുത്തു. വാഷിങ്ങ്ടന്‍ സുന്ദര്‍ (21), ക്രിസ് മോറിസ് (3) ഇസുരു ഉദാന (0) എന്നിവരും പുറത്തായി.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയ ലക്ഷ്യം 14.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. ഈ ജയത്തോടെ 13 മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ഹൈദരബാദ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹ 32 പന്തില്‍ നിന്ന് 39 റണ്‍സെടുത്തു മത്സരത്തിലെ ടോപ്പ് സ്‌കോററായി.മനീഷ് പാണ്ഡെ 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ 8 റണ്‍സിന് പുറത്തായി. ജേസണ്‍ ഹോള്‍ഡര്‍ നേടിയ 10 പന്തില്‍ നിന്നുള്ള 26 റണ്‍സാണ് ഹൈദരബാദിന്റെ വിജയം എളുപ്പത്തിലാക്കിയത്.

സ്‌കോര്‍ : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : 7/120. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 5/121

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.