Follow the News Bengaluru channel on WhatsApp

കന്നഡ രാജ്യോത്സവം ഇന്ന്

ബെംഗളൂരു : . കര്‍ണാടക സംസ്ഥാന രൂപീകരണ ദിനാചരണത്തിന്റെ ഭാഗമായ കന്നഡ രാജ്യോത്സവ ആഘോഷങ്ങള്‍ ഇന്ന് നടക്കും. കോവിഡ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇന്ന് സംസ്ഥാനത്തിന്റെ അറുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനസംഘടിപ്പിച്ചതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് കര്‍ണാടക സംസ്ഥാനം രൂപം കൊണ്ടത്.

ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ലളിതമായിട്ടായിരിക്കണം ആഘോഷങ്ങള്‍ എന്നും പതാക ഉയര്‍ത്തുന്നതില്‍ പരമാവധി നൂറ് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്നും ചീഫ് സെക്രട്ടറി ടി. എം ഭാസ്‌ക്കര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഘോഷയാത്രക്ക് ഇത്തവണ നിരോധനമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, രോഗത്തിന് ചികിത്സ തുടരുന്നവര്‍ എന്നിവര്‍ക്കും ആഘോഷങ്ങളില്‍ വിലക്കുണ്ട്. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാണ്. പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ സാനിറ്റൈസര്‍ വേദിയില്‍ ഏര്‍പ്പെടുത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.