മൈസൂരുവിലെ യുവതിയേയും രണ്ടു കുട്ടികളേയും അയര്‍ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു : മൈസൂര്‍ സ്വദേശിനിയായ യുവതിയേയും രണ്ട് കുട്ടികളേയും അയര്‍ലാന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു പെരിയ പട്ടണ താലൂക്കിലെ ഹലെഗെനഹള്ളി സ്വദേശിനി സീമ ബാനു (37) മകള്‍ അസ്സി റ റിസ്സ (11), മകന്‍ ഫൈസാന്‍ സയ്യിദ് (06) എന്നിവരെയാണ് അയര്‍ലന്‍ഡിലെ ദക്ഷിണ ഡബ്ലിനിലെ ബാലന്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. യുവതിയേയും കുട്ടികളേയും കഴിഞ്ഞ കുറച്ച് ദിവസമായി പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് യുവതിയേയും കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ അയര്‍ലന്‍ഡ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം കണ്ടെത്തുന്നതിന് അഞ്ച് ദിവസം മുമ്പാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ഭര്‍ത്താവ് സമീര്‍ സെയിദും മൈസൂരു സ്വദേശിയാണ്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഇവര്‍ അയര്‍ലന്‍ഡിലാണ് താമസം. ഭര്‍തൃപീഡനവുമായി ബന്ധപ്പെട്ട് സമീര്‍ സെയ്ദിനെതിരെ അയര്‍ലന്‍ഡില്‍ നിലവില്‍ കേസുണ്ട്. അയര്‍ലെന്‍ഡ്  കോടതിയില്‍ നിന്ന് ഇവര്‍ വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ ഭര്‍തൃപീഡനത്തിനെതിരെയുള്ള കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. കൂടുതല്‍ അന്വേഷണത്തിനായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിക്കാന്‍ കാത്തു നില്‍ക്കുകയാണ് പോലീസ്. അയല്‍വാസികളെയും യുവതിയുടെ ഭര്‍ത്താവ് സമീര്‍ സെയിദിനേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.