Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ മാറ്റി വെക്കാത്ത ഏഴു ആശുപത്രികള്‍ക്ക് ബിബിഎംപി നോട്ടീസ് അയച്ചു

ബെംഗളൂരു: കോവിഡ് രോഗികള്‍ക്കായി 50 ശതമാനം കിടക്കകള്‍ മാറ്റിവെക്കണമെന്ന ഉത്തരവ് പാലിക്കാത്തതിന് നഗരത്തിലെ ഏഴു ആശുപത്രികള്‍ക്ക് ബിബിഎംപി നോട്ടീസ് അയച്ചു. ആർട്ടേയം ആശുപത്രി, രംഗദൊരൈ മെമ്മോറിയൽ ആശുപത്രി, സഞ്ജീവനി ഹോസ്പിറ്റൽ, ഡോ. ഡിവിജി ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീനിവാസ് ആശുപത്രി, മെഡ് സ്റ്റാർ ആശുപത്രി, നന്ദന ഹെൽത്ത് കെയർ സർവീസസ് ഇന്ത്യാ ലിമിറ്റഡ് എന്നീ സ്വകാര്യ ആശുപത്രികൾക്കാണ് നോട്ടീസ് അയച്ചത്

നിശ്ചിത സമയത്തിനുള്ളില്‍ കാരണം ബോധിപ്പിക്കുകയോ 50 ശതമാനം കിടക്കകള്‍ മാറ്റിവെക്കുകയോ, ചെയ്യാത്ത പക്ഷം ആശുപത്രിയുടെ ഔട്ട് പേഷ്യന്റ് അടപ്പിക്കുമെന്ന് കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രോഗികളുടെ ചികിത്സക്കായി ആശുപത്രികളുടെ 50 % സീറ്റുകള്‍ മാറ്റിവെക്കണമെന്ന ഉത്തരവ് ലംഘിച്ച ഇരുപതോളം ആശുപത്രികള്‍ക്കെതിരെ നേരത്തേ ബിബിഎംപി നടപടിയെടുത്തിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.