വനം വകുപ്പ് അധികൃതരുടെ നന്മ; കരിമ്പു പാടത്ത് കണ്ടെത്തിയ പുലി കുഞ്ഞുങ്ങള്‍ അമ്മക്കൊപ്പം ചേര്‍ന്നു

 

ബെംഗളൂരു : മാണ്ഡ്യയിലെ ഹൊസൂര്‍ ഗ്രാമത്തിലെ കരിമ്പ് പാടത്ത് കണ്ടെത്തിയ മൂന്ന് പുലി കുഞ്ഞുങ്ങള്‍ ഒടുവില്‍ അമ്മക്കൊപ്പം ചേര്‍ന്നു. ശനിയാഴ്ച രാവിലെയാണ് മൂന്ന് പുലിക്കുഞ്ഞുങ്ങളെ വിനയ് എന്ന കര്‍ഷകന്റെ കരിമ്പ് പാടത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞുങ്ങളെ ഏറ്റു വാങ്ങി സംരക്ഷണമേര്‍പ്പെടുത്തി.

ജനിച്ച് ഏതാനും ദിവസമായ കുഞ്ഞുങ്ങളെ കരിമ്പിന്‍ തോട്ടത്തില്‍ സുരക്ഷിതമാക്കി വെച്ച ശേഷം അമ്മ പുലി ഇര തേടാന്‍ പോയതായിരിക്കാമെന്ന് നിരീക്ഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാടിനോട് ചേര്‍ന്ന മനുഷ്യവാസം ഇല്ലാത്ത മേഖലയില്‍ പുലി കുഞ്ഞുങ്ങളെ വെക്കുകയായിരുന്നു. കുഞ്ഞുങ്ങളെ തിരഞ്ഞു വരുന്ന പുലിക്ക് മനുഷ്യഗന്ധമേറ്റാല്‍ പുലി തിരികെ മടങ്ങുമെന്നതിനാല്‍ ഈ ഭാഗങ്ങളില്‍ ആളുകള്‍ കടന്നു വരാതിരിക്കാന്‍ രണ്ടു ജീവനക്കാരെ വനം വകുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്നു. ഞായറാഴ്ച വെളുപ്പിന് അമ്മ പുലി കുഞ്ഞുങ്ങളെയെടുത്ത് കാട്ടിലേക്ക് മടങ്ങി.

അതേ സമയംകുഞ്ഞുങ്ങളെ തിരിച്ചെടുക്കാന്‍ എത്തുന്ന പുലി അക്രമകാരിയാകുമെന്ന സംശയത്തില്‍ ഭീതിയിലായിരുന്നു നാട്ടുകാര്‍. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പുലികള്‍ ഇറങ്ങിയിട്ടുണ്ടെന്ന് നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പുലിയെ പിടികൂടാന്‍ നടപടിയെടുക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്. നേച്വര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം 2009-2016 കാലയളലായിവിലായി കര്‍ണാടക വനംവകുപ്പ് 357 ഓളം പുള്ളിപുലികളെയാണ് പിടികൂടിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.