Follow the News Bengaluru channel on WhatsApp

വയറ്റില്‍ അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ സ്ത്രീക്ക് ശസ്ത്രക്രിയ നടത്തിയപ്പോള്‍ വയറ്റില്‍ നിന്നും കണ്ടെടുത്തത് ‘മുടി കെട്ട് ‘

ബെംഗളൂരു : കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്ത്രീയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയപ്പോള്‍ വയറ്റില്‍ നിന്നും കണ്ടെടുത്തത് മുടി കെട്ട്. മാണ്ഡ്യ സ്വദേശിനിയായ 50 കാരിയുടെ വയറ്റില്‍ നിന്നാണ് മുടി കെട്ട് ലഭിച്ചത്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ സി ടി സ്‌കാനിന് വിധേയമാക്കിയപ്പോള്‍ കുടലില്‍ തടസം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയിലാണ് മുടി കെട്ട് കണ്ടെത്തിയത്. അപൂര്‍വമെങ്കിലും കുട്ടികളുടെ വയറ്റിലാണ് ഇത്തരത്തില്‍ മുടി കുടുങ്ങിയതായി കാണാറ് എന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. ശശീധര ജി മാട്ട പറഞ്ഞു. മുട്ടയുടെ വലുപ്പത്തിലുള്ള മുടി കെട്ടാണ് പുറത്തെടുത്തതെന്നും ഡോക്ടര്‍ പറഞ്ഞു. മുടിക്കെട്ട് കുടലില്‍ തങ്ങി നിന്നതുമൂലം സ്ത്രിയുടെ മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചിരുന്നു. മുടി വിഴുങ്ങിയ കാര്യം സ്ത്രീ നിഷേധിച്ചെങ്കിലും ഇവര്‍ക്ക് കുട്ടിക്കാലം മുതല്‍ക്കേ മുടി വിഴുങ്ങുന്ന ശീലമുണ്ടായിരുന്നതായി ഇവരുടെ സഹോദരി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.