Follow the News Bengaluru channel on WhatsApp

ഗുരുദര്‍ശനം ഇതര ഭാഷകളില്‍ പ്രചരിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ബെംഗളൂരു : ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും തത്വചിന്തകളും മലയാളത്തില്‍ നിന്നും വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്ത് പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ബെംഗളൂരു സന്ദര്‍ശനത്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗുരുവിന്റെ സന്ദേശങ്ങള്‍ ഭാഷാ പരമായ അതിര്‍ത്തികള്‍ ഭേദിച്ച് പല ദേശങ്ങളിലെത്തേണ്ടതുണ്ടെന്നും ഇതിനായി കര്‍ണാടക ഗുരുധര്‍മ പ്രചാരണ സഭ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതര ഭാഷകളിലേക്ക് ഗുരുദേവ കൃതികള്‍ വിവര്‍ത്തനം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റേയും കര്‍ണാടക സര്‍ക്കാറിന്റെയും എല്ലാ സഹായങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു. ഗുരുവിന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ അള്‍സൂരില്‍ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കാനും ബെംഗളൂരുവിലെ ഉചിതമമായ സ്ഥലങ്ങളില്‍ ഒന്നില്‍ സമുദായ ഭവനം സ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്നും കര്‍ണാടക ജിഡിപി എസ് മുഖ്യ രക്ഷാധികാരി ഡോ. ജീജാ ഹരിസിങ് കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. തടാക തീരത്തിന് ശ്രീനാരായണ ഗുരു തടാകം എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആശയം സംസ്ഥാന സെക്രട്ടറി മീനാ മഥീനും പങ്കുവെച്ചു.

ശിവഗിരി മഠം ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം വിഖ്യാനന്ദ സ്വാമി, മുൻ കർണാടക മന്ത്രി എം വി ഗുത്തോർ, ജിഡിപി എസ് മുഖ്യ രക്ഷാധികാരി ജീജ ഹരിസിങ്, മാതൃസഭാ അധ്യക്ഷ ഡോ. കമല ഉണ്ണികൃഷ്ണൻ, തുളസീധരൻ, അജിത്ത് കുമാർ, മോഹൻ കുമാർ എന്നിവർ സംസാരിച്ചു. ജിഡിപിഎസ് കർണാടക സംസ്ഥാന അധ്യക്ഷൻ അഡ്വ ഇ കെ തങ്കപ്പൻ, സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മീനാ മഥീൻ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രഞ്ജൻ സതീഷ് അവതരണം നിർവഹിച്ചു. മാതൃസഭാ സെക്രട്ടറി ലീലാ പീതാംബരൻ നന്ദി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.