കൊളംബിയ ആശുപത്രിയെ മണിപ്പാള്‍ ആശുപത്രി ഏറ്റെടുത്തു; വില്‍പ്പന 2000 കോടി രൂപക്ക്

ബെംഗളൂരു : അമേരിക്ക ആസ്ഥാനമായുള്ള മുന്‍ നിര ആശുപത്രി ശൃംഖലയായ കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍സിന്റെ ഇന്ത്യയിലെ മൊത്തം ആശുപത്രികള്‍ മണിപ്പാള്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. 2100 കോടി രൂപക്കാണ് ഇടപാടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോളംബിയ ഏഷ്യയെ ഏറ്റെടുക്കുന്നതിലൂടെ മണിപ്പാള്‍ ഹോസ്പിറ്റല്‍സ് ഇന്ത്യയിലെ വിപുലമായ ആശുപത്രി നെറ്റ് വര്‍ക്കായി മാറും. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകും. ഇരു ആശുപത്രികളും പരസ്പരം ലയിക്കുന്നതോടെ 15 പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ 7300 ഓളം കിടക്കകളുള്ള സംരംഭമായി മണിപ്പാള്‍ മാറും. 4,000 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 10,000 ജീവനക്കാരാകും ഉണ്ടാകുക. മണിപ്പാല്‍ ആശുപത്രിയുടെ ക്ലിനിക്കല്‍ വൈദഗ്ധ്യം കോളംബിയ ഏഷ്യയുടെ ആശുപത്രികളിലും ലഭ്യമാകാന്‍ ലയനം സഹായകരമാകും.

ബെംഗളൂരു, മൈസൂരു, കൊല്‍ക്കത്ത, ഗുരു ഗ്രാം, ഗാസിയാബാദ്, പാട്യാല, പൂനെ എന്നിവിടങ്ങളി
ലായി കൊളംബിയ ഏഷ്യ ഗ്രൂപ്പിന് നിലവില്‍ 1300 ഓളം ബെഡ്ഡുകളുള്ള 11 ആശുപത്രികളാണ് ഉള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.