മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ പത്തു പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു : ഡാര്‍ക്ക് വെബ് വഴി വിദേശത്തു നിന്നും ലഹരിമരുന്ന് എത്തിച്ച സംഘത്തിലെ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പത്തു പേര്‍ ബെംഗളൂര്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശി ഫിനിക്‌സ് ഡിസൂസ (24), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ബൈജു (20), ബെംഗളൂരു എച്ച്ബി ആര്‍ ലേ ഔട്ട് സ്വദേശികളായ മുഹമ്മദ് തുസാരി (25), അള്‍സൂര്‍ സ്വദേശി റുമാന്‍ ഹംസമിന (25), ജെ പി നഗര്‍ സ്വദേശി കാര്‍ത്തിക് ഗൗഡ (24), വിജയ നഗര്‍ സ്വദേശി നിതിന്‍ (24), എച്ച് എസ് ആര്‍ ലേ ഔട്ട് സ്വദേശി സാര്‍ഥക് ആര്യ (31), മാര്‍ത്തഹള്ളി സ്വദേശി ജൂണ്‍, ഇന്ദിരാ നഗര്‍ സ്വദേശി പാലഗുഡ വെങ്കട വരുണ്‍ (33), നൈജീരിയന്‍ സ്വദേശി സണ്ണി എന്നിവരെയാണ് സിസിബി അറസ്റ്റ് ചെയ്തത്.

സിസിബിക്ക് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയിഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 90 ലക്ഷം രൂപയുടെ മയക്ക് മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 660 എല്‍എസ്ഡി സ്ട്രിപ്പ്‌സ്, 560 എംഡിഎംഎ ഗുളികകള്‍, 12 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, 10 ഗ്രാം കൊക്കെയിന്‍, 12 മൊബൈല്‍ ഫോണ്‍, മൂന്ന് ലാപ് ടോപ്പ്, രണ്ട് ബൈക്കുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്ക് വെബ് വഴി ഇന്ത്യയിലെത്തിക്കുന്ന മയക്കുമരുന്നുകള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വിറ്റിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി സിസിബി അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.