Follow the News Bengaluru channel on WhatsApp

കന്നഡ നടന്‍ എച്ച് ജി സോമശേഖര്‍ റാവു അന്തരിച്ചു

ബെംഗളൂരു : മുതിര്‍ന്ന കന്നഡ ചലചിത്ര – നാടക നടന്‍ സോമശേഖര റാവു അന്തരിച്ചു. 86 വയസായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

സോമ്മണ്ണ എന്ന് ആദരവോടെ വിളിക്കപ്പെടുന്ന സോമശേഖര റാവു ചിത്രദുർഗയിലെ സ്വാതന്ത്ര സമര സേനാനിയായിരുന്ന ഹരിഹർ ഗുണ്ടു റാവുവിൻ്റെ മകനാണ്. ഈയിടെ അന്തരിച്ച മുതിർന്ന കന്നഡ നടൻ ദത്തണ്ണ സഹോദരനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്. 300 ലേറെ നാടകങ്ങളിലും 60 ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നേരത്തെ കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. ഡോ. രാജ് കുമാര്‍, വിഷ്ണുവര്‍ധന്‍, അനന്ത്‌നാഗ്, തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 1975 -ല്‍ പുറത്തിറങ്ങിയ ഗീജഗാന ഗൂഡുവാണ് ആദ്യ ചിത്രം. കാമന വില്ലു, 27 മാവള്ളി, ബില്ലു, മിഞ്ചിന ഓട, ഹരകെയ കൂരി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ആത്മകഥയുള്‍പ്പെടെ 25 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Key Words  : HG Somashekara Rao, Renowned Kannada Actor, Passes Away at 86

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.