കര്‍ണാടകയില്‍ വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 40 പൈസയുടെ വര്‍ധന

ബെംഗളൂരു : കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ബുധനാഴ്ചയാണ് വര്‍ധനവ് പ്രഖ്യാപിച്ചത്. യൂണിറ്റിന് 40 പൈസ വീതമാണ് വര്‍ധനവ്. സംസ്ഥാനത്തെ വൈദ്യുതി വിതരണ കമ്പനികളുടെ മേധാവികളുമായി നടത്തിയ വെര്‍ച്ച്വല്‍ യോഗത്തിന് ശേഷമായിരുന്നു അതോറിറ്റിയുടെ പ്രഖ്യാപനം. യൂണിറ്റിന് 40 പൈസ വര്‍ധിച്ചതോടെ നിരക്കിലുള്ള ശരാശരി വര്‍ധനവ് 5.4  ശതമാനമാണ്.

എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കും കെഡബ്ല്യൂ / എച്ച്പി / കെവികെ അടക്കമുള്ള എല്ലാ കണക്ഷനുകളിലും ഫിക്‌സഡ് ചാര്‍ജില്‍ പത്തു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. താത്കാലിക വിഭാഗത്തില്‍ കെ ഡബ്ല്യൂ / എച്ച് പി വിഭാഗത്തില്‍ പതിനഞ്ചുരൂപയാണ് വര്‍ധിപ്പിച്ചത്. എനര്‍ജി ചാര്‍ജായി യൂണിറ്റിന് 20 മുതല്‍ 25 വരെ പൈസയും താല്‍ക്കാലിക വിഭാഗത്തില്‍ യൂണിറ്റിന് 50 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെസ്‌കോം)  യൂണിറ്റിന് 196 പൈസയുടെ വര്‍ധനവാണ് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടതെങ്കിലും യൂണിറ്റിന് ശരാശരി 40 പൈസ വീതമാണ് അംഗീകരിച്ചത്. പുതുക്കിയ നിരക്കുകള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്‍ കമ്മീഷന്‍ അറിയിച്ചു.

പുതുക്കിയ ഗാര്‍ഹിക/വ്യാവസായിക നിരക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാം  : English_Press_Note_2020_Ver_5

Key Words :Power tariffs hiked across Karnataka for all consumers

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

80%
Awesome
  • Design

Leave A Reply

Your email address will not be published.