ബെംഗളൂരുവിലെ നിരത്തുകളില്‍ ഇനി ഇലക്ട്രിക്ക് ബസുകളും; 300 ഇലക്ട്രിക്ക് ബസുകള്‍ക്ക് കരാര്‍ ക്ഷണിച്ചു.

ബെംഗളൂരു : നഗരത്തിലെ യാത്രകള്‍ സുഗമമാക്കാന്‍ പരിസ്ഥിതി സൃഹൃദങ്ങളായ ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി ബെംഗളൂരു മെട്രോ പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ( ബിഎംടിസി). ഇതിന്റെ ഭാഗമായി 300 ബസുകള്‍ വാടകക്ക് എടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം സെക്കന്റ് പദ്ധതി പ്രകാരം കരാര്‍ ക്ഷണിച്ചു.

ബസിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയില്ലാരുന്നു 12 മീറ്റര്‍ നീളമുള്ള ശീതീകരിച്ച ഇലക്ട്രിക്ക് ബസ് ബിഎംടിസിക്ക് പരീക്ഷണ ഓട്ടത്തിനായി നല്‍കിയത്. ബാറ്ററി ശേഷി, യാത്രാ ശേഷി, നഗരത്തിലെ ഗതാഗതക്കുരുക്കില്‍ ബസുകളുടെ പ്രകടനം എന്നിവ പരീക്ഷണ ഓട്ടത്തില്‍ പരിശോധിച്ചിരുന്നു.

ബസുകള്‍ വാടകക്ക് എടുത്ത് സര്‍വീസ് നടത്തുന്നതിന് നേരത്തെ രണ്ടു തവണ കരാര്‍ ക്ഷണിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടായിരുന്നില്ല. അതുകൊണ്ട് കരാര്‍ വ്യവസ്ഥകളില്‍ അല്പം മാറ്റം വരുത്തിയാണ് ഇത്തവണ ക്ഷണിച്ചിരിക്കുന്നത്. കോര്‍പ്പറേഷനും കമ്പനിക്കും ഒരു പോലെ ഗുണമുണ്ടാകുന്ന വ്യവസ്ഥകളാണ് കരാറില്‍ ഇപ്പോള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ ഇത്തവണ സര്‍വീസുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് കോര്‍പ്പറേഷന്‍ കരുതുന്നു.

പന്ത്രണ്ട് മാസത്തെ കാലാവധിയാണ് കരാറിനുള്ളത്. പന്ത്രണ്ട് മീറ്റര്‍ നീളമുള്ള നോണ്‍ എ സി ബസുകള്‍ ഓടിക്കാനായാണ് ഇപ്പോള്‍ കരാര്‍ നല്‍കിയിരിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ കുറഞ്ഞത് 180 കിലോമീറ്റര്‍ ദൂരം ഓടാന്‍ സാധിക്കണമെന്ന് കരാറില്‍ പറയുന്നു. നേരത്തെ ക്ഷണിച്ച കരാറില്‍ ഇത് 220 കിലോമീറ്റര്‍ ആയിരുന്നു. ഒരു ബസിന് 55 ലക്ഷം രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡിയിലൂടെയും 33. 33 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വഴിയും ലഭ്യമാക്കും. കരാർ യാഥാർത്ഥ്യമാകുന്ന പക്ഷം ഉടൻ തന്നെ ഇലക്ട്രിക്കൽ ബസുകൾ നിരത്തിലിറക്കാനാണ് ബിഎംടിസിയുടെ തീരുമാനം

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.