Follow the News Bengaluru channel on WhatsApp

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ വിതരണത്തിന്ന് ലഭ്യമാകും

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്‌സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ലഭ്യമാകും. ഹൈദരബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഐസി എംആറും പരസ്പര സഹകരണത്തോടെ വികസിപ്പിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി മുന്നോട്ടു പോകുകയാണ്. നിലവില്‍ അവസാനഘട്ട പരീക്ഷണത്തിലുള്ള വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞതായും വാക്സിന്‍ അടുത്തവര്‍ഷം ഫെബ്രുവരിയോടെ പുറത്തിറക്കാനാകുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ചിന്റെ ഗവേഷണ ഏകോപന വിഭാഗം തലവന്‍ രജ്‌നി കാന്ത് പറഞ്ഞു.

ആദ്യത്തെ രണ്ട് ഘട്ട പരീക്ഷണത്തിനു പുറമേ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലും വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നു തെളിഞ്ഞിരുന്നു. എന്നാല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാതെ വാക്സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നു പറയാന്‍ സാധിക്കില്ലെന്നും ശാസ്ത്രജ്ഞന്‍ വ്യക്തമാക്കി. സുരക്ഷിതത്വം 100 ശതമാനം ഉറപ്പിക്കാൻ മൂന്നാംഘട്ടം പൂർത്തിയാകണം.

ആവശ്യമെങ്കില്‍ അടിയന്തിര സാഹചര്യങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ആലോചിക്കാവുന്നതാണെന്നും രജനികാന്ത് പറഞ്ഞു. പ്രായമായവര്‍ക്കും ഉയര്‍ന്ന അപകട സാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് വാക്സിന്‍ നല്കാന്‍ അടിയന്തര അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നു കഴിഞ്ഞ സെപ്റ്റംബറില്‍ ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് വാക്സിന്‍ അടക്കമുള്ളവ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്. ഡിസംബര്‍ അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന്‍ പുറത്തിറക്കാനാവുമെന്നാണ് ബ്രിട്ടന്‍ കരുതുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.