വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പുറമെ ബെംഗളൂരുവില്‍ വെള്ളത്തിനും നിരക്കു വര്‍ധന വരുന്നു

ബെംഗളൂരു : വൈദ്യുതി നിരക്ക് വര്‍ധനവിന് പുറമെ നഗരത്തിലുള്ളവര്‍ക്ക് കൂടുതല്‍ ബാധ്യത നല്‍കി വെളളത്തിനുള്ള നിരക്കും വര്‍ധിപ്പിക്കാന്‍ നീക്കം. 12 ശതമാനം നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്റ് സീവറേജ് ബോര്‍ഡ് (ബി ഡ ബ്ല്യൂഎസ് എസ് ബി ) സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍.

കോവിഡിനെ തുടര്‍ന്ന് സകല മേഖലകളിലും ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉഴലുന്ന പൊതുജനങ്ങള്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലാവുകയാണ്. ആറ് വര്‍ഷത്തേക്കാണ് നിലവിലുള്ള നിരക്കില്‍ വര്‍ധന വരുത്താന്‍ വാട്ടര്‍ ആന്റ് സ്വീവേജ് ബോര്‍ഡ് സര്‍ക്കാറിനോട്  ആവശ്യപ്പെട്ടിരിക്കുന്നത്.

8000 ലിറ്റര്‍ വരെയുള്ള വെള്ളത്തിന് 7 രൂപയാണ് നിലവില്‍ ബോര്‍ഡ് വാങ്ങുത്. 8001 മുതല്‍ 25000 ലിറ്റര്‍ വരെ 11 രൂപയും 250001 മുതല്‍ 50000 ലിറ്ററിന് 25 രൂപയും 50001 ലിറ്ററിന് മുകളില്‍ 45 രൂപയുമാണ് ഈടാക്കുന്നത്.  വെള്ളം വിതരണം ചെയ്യുന്നതിലൂടെ പ്രതിമാസം 115 കോടി രൂപയാണ് ജലവിതരണ ബോര്‍ഡിന്റെ വരുമാനം. ഇതില്‍ നിന്ന് ഏകദേശം 70 മുതല്‍ 80 കോടി രൂപ വരെ വൈദ്യുതി ബില്ലിലേക്കും 30 കോടി രൂപ അറ്റകുറ്റ പണിക്കുമായി ബോര്‍ഡ് ചിലവാക്കുന്നു. ബാക്കിയുളള തുക കൊണ്ടാണ് ശമ്പളമടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതെന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യൂണിറ്റിനു 25 പൈസയാണ് വൈദ്യുതി നിരക്ക് വര്‍ധനയിലൂടെ ബോര്‍ഡിനു അധിക ചിലവ് വന്നിരിക്കുന്നതെന്നും അഞ്ച് കോടിയുടെ അധിക ബാധ്യതയാണ് ഇതിലൂടെ ബോര്‍ഡ് നേരിടേണ്ടി വരുന്നതെന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിൽ 35 ശതമാനം വർധനക്കാണ് ബോർഡ് സർക്കാറിൽ നിന്നും അനുവാദം നേടിയത്. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചിരുന്നില്ല.  വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 40 പൈസ വര്‍ധനവിന് കഴിഞ്ഞ ദിവസം കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ അംഗീകാരം നല്‍കിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.