Follow the News Bengaluru channel on WhatsApp

പാര്‍ട്ടി നേതാക്കളില്‍ നിന്നും മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കിയോ എന്ന് ഹൈക്കോടതി

ബെംഗളൂരു : കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പാര്‍ട്ടി നേതാക്കാള്‍ റാലികള്‍ നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പാര്‍ട്ടി റാലികളില്‍ മാസ്‌ക് ധരിക്കാത്ത തേജസ്വി സൂര്യ എം പി എന്നിവര്‍ ഉള്‍പ്പെടെയുള്ളു രാഷ്ട്രീയക്കാരില്‍ നിന്നും സര്‍ക്കാര്‍ പിഴ ഈടാക്കിയിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓഖ, ജസ്റ്റീസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് അഭിഭാഷകനായ രമേഷ് പുത്തിഗെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചത്. യഥാസമയം കേസെടുത്തിരുന്നെങ്കില്‍ കോവിഡ് മഹാമാരിക്കിടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ജനപ്രതിനിധികള്‍ക്ക് അതൊരു സന്ദേശമാകുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

സെപ്തംബര്‍ 30 ന് വിമാനത്താവളത്തില്‍ നിന്ന് പാര്‍ട്ടി ഓഫീസുവരെ തേജസ്വി സൂര്യ എം പിയെ സ്വീകരിച്ചുകൊണ്ടു നടത്തിയ റാലിയില്‍ എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും ലംഘിച്ചിരുന്നു എന്നാണ് ഹര്‍ജിയിയില്‍ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട റാലിയിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മാസ്‌ക്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും സാധാരണക്കാനില്‍ നിന്നും മാത്രം പിഴയീടാക്കുകയും രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.