ബാംഗ്ലൂരിനെ തോൽപ്പിച്ച ഹൈദരാബാദ് രണ്ടാം ക്വാളിഫയറിൽ ഡൽഹിയെ നേരിടും

ഡ്രീം 11 ഐ പി എൽ 2020 മാച്ച്‌ 58 എലിമിനേറ്റർ 1 റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ v/s സൺ റൈസേഴ്സ് ഹൈദരാബാദ്

അബുദാബി‌‌: അത്യന്തം ആവേശം നിറഞ്ഞ അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ബാംഗ്ലൂരിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ഹൈദരാബാദ് ക്വാളിഫയർ യോഗ്യത നേടി. ജാസൺ ഹോൾഡറിന്റെ ഓൾറൗണ്ട് മികവും കെയിൻ വില്ല്യംസനിൻറെ അർദ്ധ സെഞ്ച്വറിയുമാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്.

ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ ബാംഗ്ലൂരിനെ ബാറ്റിംഗിനയച്ചു. ബാംഗ്ലൂർ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. ഇന്ന് ദേവദത്ത് പടിക്കലിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയത് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ്. ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിര പൂർണമായും പരാജയപ്പെട്ടപ്പോൾ അൽപമെങ്കിലും പിടിച്ചുനിന്നത് ആരൺ ഫിഞ്ചും എ ബി ഡിവില്ലിയേഴ്സും ആണ്. ഓപ്പണർമാരായ കോഹ്‌ലിയും ദേവദത്ത് പടിക്കലും പെട്ടെന്നു തന്നെ മടങ്ങി. ഏഴു പന്തിൽ ആറു റൺസ് നേടിയ കോഹ്‌ലിയെയും 6 പന്തിൽ ഒരു റൺസ് നേടിയ പടിക്കലിനെയും മടക്കിയത് ജാസൺ ഹോൾഡർ ആണ്. പിന്നീട് ഒത്തുചേർന്ന ഫിഞ്ച് ഡിവില്ലിയേഴ്സ് കൂട്ട്കെട്ട് പതിനൊന്നാം ഓവറിൽ ടീം സ്‌കോർ 56ൽ എത്തി നിൽക്കെ ഫിഞ്ചിനെ പുറത്താക്കി ഷഹ്ബാസ് നദീം പൊളിച്ചു. 30 പന്തിൽ 32 റൺസാണ് ഫിഞ്ച് നേടിയത്. പിന്നീട് ക്രീസിലെത്തിയ മോയിൻ അലി 1(0), ശിവം ദുബെ‌ 8(13), വാഷിങ്ങ്ടൺ സുന്ദർ 5(6) എന്നിവർ പരാജിതരായി മടങ്ങി. നവദീപ് സൈനിയും 9*(8) മുഹമ്മദ്‌ സിറാജും 10*(7) പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ഹോൾഡർ മൂന്നും നടരാജൻ രണ്ടും നദീം ഒരു വിക്കറ്റും വീഴ്ത്തി.

132 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ഓപ്പണർ ഗോസ്വാമിയെ 3(0) തുടക്കത്തിലേ നഷ്ടമായി എങ്കിലും വാർണറും മനീഷ് പാണ്ടെയും ചേർന്ന് ഇന്നിംഗ്സ് മുൻപോട്ട് നീക്കി. ആറാം ഓവറിൽ ടീം സ്‌കോർ 42ൽ എത്തിയപ്പോൾ വാർണർ 17(17) വീണു. പിന്നീട് ക്രീസിലെത്തിയ വില്യംസണിന്റെ അർദ്ധ സെഞ്ച്വറിയാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. വില്യംസൺ 44 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്നു. മനീഷ് പാണ്ടെ 21 പന്തിൽ 24 റൺസും പ്രിയം ഗാർഗ് 14 പന്തിൽ 7 റൺസും നേടി. ഹൈദരാബാദിന്റെ വിജയത്തിൽ വില്യംസണൊപ്പം, 20 പന്തിൽ 24 റൺസ് നേടി പുരത്താകതെ നിന്ന ജാസൻ ഹോൾഡറും നിർണായക പങ്കു വഹിച്ചു. ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ്‌ സിറാജ്‌ രണ്ടും ആദം സാംപ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.  ഹൈദരാബാദിനെ വിജയത്തിലെത്തിച്ച കെയ്ൻ വില്യംസൺ‌ ആണ് മാൻ ഓഫ് ദ മാച്ച്.

രണ്ടാം ക്വളിഫയറിൽ ഹൈദരാബാദ് നാളെ ഡൽഹിയെ നേരിട്ടും.

സ്‌കോർ ബോർഡ്:

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ
131/7 (20)

ബാറ്റിംഗ്‌

 • വിരാട്ട്‌ കോഹ്‌ലി – 6(7) – 4×0, 6×0
  ‌c ഗോസ്വാമി b ഹോൾഡർ
 • ദേവ്ദത്ത്‌ പടിക്കൽ – 1(6)
  ‌‌c ഗാർഗ് b ഹോൾഡർ
 • ആരൺ ഫിഞ്ച്‌ – 32(30) -4×3, 6×1
  c അബ്ദുൾ സമദ് b ഷഹ്ബാസ് നദീം
 • എ ബി ഡിവില്ല്യേഴ്‌സ്സ് – 56(43) -4×5, 6×06സ്0
  b നടരാജൻ
 • മോയിൻ അലി – 0(1)
  റൺ ഔട്ട് (റാഷിദ്‌ ഖാൻ)
 • ശിവം ദുബെ‌ – 8(13) – 4×0, 6×0
  c വാർണർ b ഹോൾഡർ
 • വാഷിങ്ങ്ടൺ സുന്ദർ – 5(6) – 4×0, 6×0
  c അബ്ദുൾ സമദ് b നടരാജൻ
 • നവദീപ് സൈനി – 9(8) – 4×1, 6×0
  നോട്ട്‌ ഔട്ട്‌
 • മുഹമ്മദ്‌ സിറാജ്‌ – 10(7) – 4×1, 6×0
  നോട്ട്‌ ഔട്ട്‌
 • യുസ്‌വേന്ദ്ര ചഹാൽ
 • ആദം സാംപ

എക്സ്ട്രാസ്‌ – 4

ബൗളിംഗ്‌

 • സന്ദീപ്‌ ശർമ – 21/0 (4)
 • ജാസൺ ഹോൾഡർ – 25/3 (4)
 • ടിമൂന്നും – 33/2 (4)
 • ഷഹ്ബാസ് നദീം – 30/1 (4)
 • റാഷിദ്‌ ഖാൻ – 22/0 (4)

സൺ റൈസേഴ്സ്‌ ‌ ഹൈദരാബാദ് ‌
132/4 (19.4)

ബാറ്റിംഗ്‌

 • ഡേവിഡ്‌ വാർണർ – 17(17) – 4×3, 6×0
  c ഡിവില്ല്യേഴ്‌സ്സ് b മുഹമ്മദ്‌ സിറാജ്‌
 • ശ്രീ വാസ്തവ് ഗോസ്വാമി – 3(0)
  c ഡിവില്ല്യേഴ്‌സ്സ് b മുഹമ്മദ്‌ സിറാജ്‌
 • മനീഷ് പാണ്ടെ – 24(21) – 4×3, 6×1
  c ഡിവില്ല്യേഴ്‌സ്സ് b സാംപ
 • കെയ്ൻ വില്യംസൺ‌ – 50(44) – 4×2, 6×2
  നോട്ട്‌ ഔട്ട്‌
 • പ്രിയം ഗാർഗ് – 7(14) – 4×0, 6×0
  c സാംപ b ചഹാൽ
 • ജാസൺ ഹോൾഡർ – 24(20) – 4×3, 6×0
  നോട്ട്‌ ഔട്ട്‌
 • അബ്ദുൾ സമദ്
 • റാഷിദ് ഖാൻ
 • ഷഹ്ബാസ് നദീം
 • സന്ദീപ്‌ ശർമ
 • ടി നടരാജൻ

എക്സ്ട്രാസ്‌ – 8

ബൗളിംഗ്

 • മുഹമ്മദ്‌ സിറാജ്‌ – 28/2 (4)
 • നവദീപ് സൈനി – 31/0 (3.4)
 • വാഷിങ്ങ്ടൺ സുന്ദർ – 21/0 (2)
 • ആദം സാംപ – 12/1 (4)
 • യുസ്‌വേന്ദ്ര ചഹാൽ – 24/1 (4)
 • മോയിൻ അലി – 4/0 (1)
 • ശിവം ദുബെ – 7/0 (1)

 

ഡ്രീം 11 ഐ പി എൽ 2020

നാളത്തെ മത്സരം (08.11.2020)
ക്വാളിഫൈയർ 2

ഡൽഹി ക്യാപിറ്റൽസ്
v/s
സൺ റൈസേഴ്സ് ഹൈദരാബാദ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.