Follow the News Bengaluru channel on WhatsApp

കോവിഡ് നെഗറ്റീവെങ്കിൽ വിദേശത്തു നിന്നും വരുന്നവർക്ക് ക്വാറൻ്റിൻ വേണ്ട

ന്യൂഡൽഹി : വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കത്തുന്നവര്‍ വിമാനയാത്രക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടി പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ക്വാറന്റീന്‍ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശം. നേരത്തെ പുറത്തിറക്കിയ നിര്‍ദേശ പ്രകാരം നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാലും ഹോം ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ വീടിനുള്ളിലോ മറ്റിടങ്ങളിലുമായോ ക്വാറന്റീനില്‍ കഴിയേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

അടിയന്തിര സാഹചര്യങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാം. എല്ലാ യാത്രക്കാരും യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുമ്പ് www. newdelhiairport.in എന്ന വെബ് സൈറ്റില്‍ വിവരങ്ങള്‍ നല്‍കണം.

ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, കുടുംബത്തിലെ മരണം, അച്ഛനമ്മമാരേയും പത്തു വയസിന് താഴെയുള്ള കുട്ടികളെയും നാട്ടിലെത്തിക്കാനുള്ള അടിയന്തിര ഘട്ടത്തിലുള്ള യാത്ര എന്നിവക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. അതേ സമയം ഇത്തരത്തില്‍ രാജ്യത്ത് എത്തുന്നവര്‍ വീട്ടിനകത്ത് 14 ദിവസ ക്വാറന്റയിനില്‍ കഴിയണം.

ആര്‍ടി പി സി ആര്‍ പരിശോധന നടത്താതെ വരുന്നവര്‍ക്ക് നിലവില്‍ ഡല്‍ഹി, കൊച്ചി, ഹൈദരബാദ് എന്നി എയര്‍ പോര്‍ട്ടുകളില്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വായിക്കാം : 05112020Guidelinesforinternationalarrivals


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.