Follow the News Bengaluru channel on WhatsApp

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്ന ആദ്യ സ്ത്രീയാകും.

നിലവില്‍ ജോ ബൈഡന്‍ 49.5 ശതമാനം വോട്ടും ട്രംപ് 49.3 ശതമാനം വോട്ടും നേടിയിട്ടുണ്ട്. 15,000 ത്തിലേറെ വോട്ടുകള്‍ക്കാണ് ബൈഡന്‍ മുന്നിട്ടുനില്‍ക്കുന്നത്. 87 ശതമാനം വോട്ടെണ്ണിയ നെവാഡയിലും 90 ശതമാനം വോട്ടെണ്ണിയ അരിസോണയിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. നെവാഡയില്‍ ബൈഡന്‍ 49.8 ശതമാനവും ട്രംപ് 48 ശതമാനവും വോട്ട് നേടി. അരിസോണയില്‍ 49.7 ശതമാനം വോട്ടുകള്‍ ബൈഡന്‍ നേടിയപ്പോള്‍ 48.8 ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്.

വിജയിപ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ബൈഡന്‍ ട്വീറ്റ് ചെയ്തു. തന്നില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. എതിരാളികളാണെങ്കിലും ആരും ശത്രുക്കളല്ലെന്നും ആത്യന്തികമായി എല്ലാവരും അമേരിക്കക്കാരാണെന്നും ട്രംപിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരിക്കും ബൈഡന്‍. അടുത്ത ജനുവരി 20ന് അധികാരമേല്‍ക്കുമമ്പോള്‍ 78 തികയും. 1973 മുതല്‍ 2009 വരെ യുഎസ് സെനറ്ററായിരുന്നു. 2009ല്‍ ബറാക് ഒബാമയ്ക്കു കീഴില്‍ രാജ്യത്തിന്റെ 47–ാമത് വൈസ് പ്രസിഡന്റായി. രണ്ടു തവണയായി എട്ടു വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.