ദീപാവലി ആഘോഷങ്ങളിലെ പടക്ക നിരോധനത്തിൽ ഇളവു വരുത്തി കര്‍ണാടക സര്‍ക്കാര്‍ 

ബെംഗളൂരു :  ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കി. പരിസ്ഥിതി സൗഹൃദങ്ങളായ പടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കേഴ്‌സ്) വില്‍ക്കാനും പൊട്ടിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.  കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ എല്ലാ തരം പടക്കങ്ങളും നിരോധിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരോഗ്യ രംഗത്തെ വിദഗ്ദരടക്കമുള്ളവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്. കോവിഡ് രോഗം ഭേദമായവരുടെ ആരോഗ്യത്തെ പടക്കം പൊട്ടിക്കുന്നത് മൂലമുള്ള വായു മലിനീകരണം പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ പടക്ക നിരോധനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ പൊട്ടിക്കാനും വില്‍ക്കാനുമുള്ള അനുമതി സര്‍ക്കാര്‍ എടുത്തത്. പടക്കങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്നാണ് പരിസ്ഥിതി സംഘടനകള്‍ പറയുന്നത്. നിലവില്‍ ഗ്രീന്‍ ക്രാക്കേഴ്‌സിനാണ് അനുമതിയുള്ളതെങ്കിലും ഇതിന്റെ മറവില്‍ മറ്റു പടക്കങ്ങളും വ്യാപകമായി വില്‍ക്കപ്പെടുമെന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.