Follow the News Bengaluru channel on WhatsApp

400 ഓളം അരയാല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച 108 വയസുകാരി സാലു മരഡ തിമ്മക്കക്ക് ഡോക്ടറേറ്റ് നല്‍കി കര്‍ണാടക കേന്ദ്ര സര്‍വകലാശാല

ബെംഗളൂരു : കര്‍ണാടകയുടെ സ്വന്തം വന മുത്തശ്ശിയെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കര്‍ണാടക കേന്ദ്ര സര്‍വകലാശാല. ബെംഗളൂരുവിലെ വസതിയിലെത്തി സര്‍വകലാശാല അധികാരികള്‍ സാലു മരഡ തിമ്മക്കക്ക് ഇന്നലെ ഡോക്ടറേറ്റ് കൈമാറുകയായിരുന്നു.

തുംകൂരു സ്വദേശിനിയായ തിമ്മക്ക 400 അരയാല്‍ വൃക്ഷങ്ങളാണ് ഇതിനകം നട്ടുപിടിപ്പിച്ചത്. 2019 ല്‍ തിമ്മക്കയെ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കര്‍ണാടക രാജ്യോത്സവ പുരസ്‌ക്കാരം, നടോജെ പുരസ്‌ക്കാരം എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ തിമ്മക്കയെ തേടിയെത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ എച്ച് എം മഹേശ്വരയ്യ, ലിംഗ്വിസ്റ്റിക്‌സ് പ്രൊഫസര്‍ രാജേശ്വരി, സ്‌കൂള്‍ ഓഫ് ഹ്യൂമാനിറ്റീസ് ഡീന്‍ ബസവരാജ്, അസോസിയേറ്റ് പ്രൊഫസര്‍ വിക്രം വിസാജി എന്നിവര്‍ വീട്ടിലെത്തിയാണ് ഡോക്ടറേറ്റ് കൈമാറിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.