നാട്ടിലേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ മലയാളി യുവാവിനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്തു

ബെംഗളൂരു : നാട്ടിലേക്ക് തിരിക്കാന്‍ തീവണ്ടി കാത്തു നില്‍ക്കുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ച് പണവും മൊബൈലും കവര്‍ന്നു. തിങ്കളാഴ്ച രാത്രി കര്‍മലരാം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മലപ്പുറം നിലമ്പൂര്‍ പാട്ടരാക്ക പൂളക്കല്‍ വീട്ടില്‍ സഹദ് അലി (24)യാണ് മൂന്നംഗ സംഘത്തിന്റെ അക്രമത്തിന് ഇരയായത്.

ഹൂഡിയിലെ ബന്ധുവീട്ടിലെത്തി തിരിച്ച് നാട്ടിലേക്ക് തിരിക്കാൻ യശ്വന്തപുര- കണ്ണൂര്‍ എക്‌സ്പ്രസില്‍ കയറാനായി കര്‍മലരാം സ്റ്റേഷനിലെത്തിയപ്പേഴാണ് ആക്രമം ഉണ്ടായത് സഹദിന്റെ അടുത്തേക്ക് മൂന്ന് പേരെത്തി ഹിന്ദിയില്‍ പത്തു രൂപ കടം ചോദിക്കുകയും ഇതേ സമയം ബാക്കി രണ്ട് പേര്‍ ചേര്‍ന്ന് ബലമായി സഹദിന്റെ പോക്കറ്റില്‍ നിന്ന് മൊബൈലും പേഴ്‌സുമെടുത്ത് കടന്നു കളയുകയായിരുന്നു. അക്രമികളുമായുള്ള പിടിവലിയില്‍ സഹദിന്റെ കൈക്ക് മുറിവേറ്റു.

ഉടന്‍ സ്റ്റേഷന്‍ മാഷ്ടറെ സഹദ് വിവരം അറിയിച്ചു. മൊബൈല്‍ ഫോണ്‍, പഴ്‌സിലുണ്ടായ 500 രൂപ, പാന്‍ കാര്‍ഡ്, എ ടി എം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് നഷ്ടപ്പെട്ടത്. പ്ലാറ്റ്‌ഫോമിന്റെ അറ്റത്താണ് സംഭവം നടന്നതെന്നതിനാല്‍ വെളിച്ചമുണ്ടായിരുന്നില്ല.

സഹദിന്റെ ബെംഗളൂരുവിലെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി ആശുപത്രിയിലേക്ക് കൊണ്ടു  പോയി. കൈക്ക് 29 ഓളം തുന്നുകളുണ്ട്. പരാതി നല്‍കാന്‍ ബെലന്ദൂര്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നെങ്കിലും സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ബൈയപ്പനഹള്ളി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.