Follow the News Bengaluru channel on WhatsApp

നേപ്പാളി സ്വദേശിയായ സെക്യൂരിറ്റി ഗാർഡ് തൻ്റെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു; ഹൃദയഭേദകമായ സംഭവം നടന്നത് മൈക്കോ ലേ ഔട്ടിൽ

ബെംഗളൂരു : നേപ്പാളി സ്വദേശിയായ സെക്യൂരിറ്റി ഗാർഡ് തൻ്റെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു: ഹൃദയഭേദകമായ സംഭവം നടന്നത് ബെംഗളൂരുവിലെ മൈക്കോ ലേ ഔട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ്. മൈക്കോ ലേ ഔട്ടിനു സമീപത്തെ രമണശ്രീ ലേ ഔട്ടിലെ വിന്യാസ വിജയ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ഗാർഡ് ജനകരാജാണ് (32) മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. താമസ സ്ഥലമായ മൈക്കോ ലേ ഔട്ടിലെ ക്വാർട്ടേഴ്സിൽ വെച്ചാണ് മക്കളായ സരസ്വതി (14), ഹേമന്തി(9) രാജ്കുമാർ (3) എന്നിവരെ ജനകരാജ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് മൈക്കോ ലേ ഔട്ട് പോലീസ് പറഞ്ഞു. കുട്ടികളുടെ നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ ജനകരാജ് ഉച്ചത്തിൽ പാട്ട് വെച്ചിരുന്നതായി അയൽക്കാർ പറഞ്ഞു. അവരിൽ പലരും വന്ന് വാതിലിൽ മുട്ടിയെങ്കിലും ജനകരാജ് വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. ജനകരാജിൻറ സഹോദരി അപ്സരയാണ് ഇന്നലെ വൈകിട്ട് ജനകരാജും മക്കളും മരിച്ച വിവരം ആദ്യമായി അറിഞ്ഞത്.

ഭാര്യ നന്ദാദേവിയുമൊന്നിച്ച് ഒമ്പത് വർഷങ്ങൾക്ക് മുമ്പാണ് നേപ്പാൾ സ്വദേശിയായ ജനകരാജ് ബെംഗളൂരുവിൽ എത്തുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നന്ദാ ദേവി രോഗബാധിതയായിരുന്നു. നിരവധി ചികിത്സകൾ നടത്തിയിരുന്നെങ്കിലും അസുഖം ഭേദമാകാത്തതിൽ മനം നൊന്ത നന്ദാ ദേവി ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യയുടെ മരണം ജനകരാജിനെ വിഷാദരോഗത്തിനടിമയാക്കിയതായും, മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ജനകരാജിനെ പ്രേരിപ്പിച്ചത് അതായിരിക്കാമെന്നും പോലീസ് പറയുന്നു.

നന്ദാദേവിയുടെ മരണശേഷം അപ്സരയായിരുന്നു കുട്ടികൾക്കുള്ള ഭക്ഷണം എത്തിച്ചിരുന്നത്. വെള്ളിയാഴ്ച ഭക്ഷണവുമായി എത്തിയ അപ്സര തന്റെ കൈവശമുള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മരണ വിവരം പുറം ലോകം അറിഞ്ഞതെന്ന് സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശ്രിനാഥ് മഹാദേവ് ജോഷി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തില്ലെന്നും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.