Follow the News Bengaluru channel on WhatsApp

നമ്മ മെട്രോയുടെ ഗ്രീന്‍ ലൈനിലെ പാത ദീര്‍ഘിപ്പിക്കല്‍ ; ആര്‍ വി റോഡിനും യെലച്ചനഹള്ളിക്കും ഇടയില്‍ സര്‍വീസിന് നിയന്ത്രണം

ബെംഗളൂരു : നമ്മ മെട്രോയുടെ ഗ്രീന്‍ ലൈനിലെ പാത ദീര്‍ഘിപ്പിക്കല്‍ ജോലികളുമായി ബന്ധപ്പെട്ട അവസാന ഘട്ട പരിശോധനകളുടെ ഭാഗമായി യെലച്ചനഹള്ളിക്കും ആര്‍ വി റോഡിനും ഇടയില്‍ നവംബര്‍ 17, 18, 19 തീയതികളില്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

യെലച്ചനഹള്ളിയില്‍ നിന്നും അഞ്ജനാപുരക്കുള്ള ഉദ്ഘാടനത്തിന് തയ്യാറായ പാതയുടെ അവസാന ഘട്ട സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. നിയന്ത്രണമുള്ള മൂന്ന് ദിവസങ്ങളിലും നാഗസാന്ദ്രയില്‍ നിന്നും ആര്‍ വി റോഡ് വരെ രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെ സര്‍വീസ് തുടരും. നവംബര്‍ 20 മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലാകും. ആര്‍ വി റോഡ് സ്റ്റേഷന്‍ മുതല്‍ അഞ്ജന പുര വരെയുള്ള പാതയിലാണ് മെട്രൊ റെയില്‍വേയുടെ സുരക്ഷാ വിഭാഗം പരിശോധന നടത്തുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.