സ്ത്രീധന തര്‍ക്കം: ബെസ്‌കോം ജീവനക്കാരിയെ സഹോദരി ഭര്‍ത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: സ്ത്രീധനവുമായിബന്ധപ്പെട്ട തര്‍ക്കം ബെസ്‌കോം ജീവനക്കാരിയുടെ കൊലപാതകത്തില്‍ കലാശിച്ചു. കെആര്‍.പുരം രാമമൂര്‍ത്തി നഗറിലാണ് സംഭവം. ബെംഗളൂരു ഇലക്ട്രിസിറ്റി കമ്പനി ലിമിറ്റഡ് (ബെസ്‌കോം) ഉദ്യോഗസ്ഥയായ ലാവണ്യ(37) യാണ് സഹോദരി ഭര്‍ത്താവായ വിജയകുമാറിന്റെ കുത്തേറ്റു മരിച്ചത്. തുടര്‍ന്ന് കത്തിയെടുത്ത് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ വിജയകുമാര്‍ ശ്രമിച്ച വിജയകുമാറിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ത്രീധനത്തിന്റെ പേരില്‍ സഹോദരി ലക്ഷ്മിയെ വിജയകുമാര്‍ നിരന്തരം മാനസികമായും, ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ ഇത് സംബന്ധിച്ച് വിജയകുമാറും, ലാവണ്യയും തര്‍ക്കം രൂക്ഷമാവുകയും വിജയകുമാറിനെതിരെ പോലിസില്‍ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ കോപാകുലനായ വിജയകുമാര്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് ലാവണ്യയെ കുത്തുകയായിരുന്നു. ഇരുപതോളം കുത്തുകള്‍ ഏറ്റ് ഗുരുതരാവസ്ഥയിലായ ലാവണ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ലക്ഷ്മിയുടെ പരാതിയില്‍ പോലീസ് കുമാറിനെതിരെ കേസെടുത്തു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്ന പക്ഷം വിജയകുമാറിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.